ഞാന്‍ മദ്യപിക്കും, അതിലെന്താണ് തെറ്റ്: വീണാ നന്ദകുമാര്‍

New Update

താന്‍ മദ്യപിക്കുമെന്ന് 'കെട്ട്യോളാണ് എന്റെ മാലാഖ' യിലൂടെ മലയാളത്തിലേക്ക് എത്തിയ വീണാ നന്ദകുമാര്‍. രണ്ടെണ്ണം അടിച്ചാല്‍ നന്നായി സംസാരിക്കുമെന്ന് ഒരു അഭിമുഖത്തില്‍ വീണ തുറന്ന് പറഞ്ഞിരിക്കുകയാണ്. മദ്യപിക്കുമെന്ന് തുറന്ന് പറയാന്‍ എന്തിനാണ് പേടിക്കുന്നതെന്ന് ചോദിക്കുകയാണ് താരം.

Advertisment

publive-image

മദ്യപിക്കുന്നത് തുറന്നു പറയാന്‍ എന്തിനാണ് പേടിക്കുന്നത് ? അത് അത്ര വലിയ കുറ്റമാണോ? ബിയര്‍ അടിച്ചാല്‍ കുറച്ചധികം സംസാരിക്കും എന്ന് താനൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നുവെന്നും മറ്റൊരാളെയും ദ്രോഹിക്കുന്ന കാര്യമൊന്നും അല്ല അതെന്നുമാണ് വീണ പറയുന്നത്. അത് ഓരോരുത്തരുടെയും സ്വകാര്യ ഇഷ്ടങ്ങളാണ്.

publive-image

പിന്നെ താന്‍ പറഞ്ഞത് വളച്ചൊടിച്ച് ആഘോഷിക്കുന്നതും ട്രോള്‍ വീഡിയോ ഇറക്കുന്നതുമൊക്കെ ശരിയാണോ എന്ന് അത് ചെയ്യുന്നവരാണ് ചിന്തിക്കേണ്ടതെന്നും വീണ പറയുന്നു. ഞാന്‍ ബിയര്‍ കഴിക്കാറുണ്ട്.

ഇന്നത്തെ തലമുറയിലെ ഭൂരിഭാഗം കുട്ടികളും ബിയര്‍ അടിക്കുന്നവരാണ്. അത് തുറന്നു പറയുന്നതില്‍ കുഴപ്പമുള്ളതായി എനിക്ക് തോന്നിയിട്ടില്ല - വീണ പറയുന്നു.

drink veena nandakumar beer
Advertisment