വീണ എസ് നായർ മുല്ലപ്പള്ളി രാമചന്ദ്രനെ കണ്ടു; വട്ടിയൂർക്കാവിലെ വോട്ടർമാരിൽ വിശ്വാസമുണ്ട്, വീഴ്ചയുണ്ടെങ്കിൽ കെപിസിസി അന്വേഷിക്കുമെന്ന് ഉറപ്പുനൽകിയെന്ന് വീണ; പോസ്റ്ററുകള്‍ ആക്രിക്കടയില്‍ വിറ്റ സംഭവം അന്വേഷിക്കാന്‍ പ്രത്യേക സമിതി

New Update

തിരുവനന്തപുരം: വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർഥി വീണ എസ് നായർ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെ കണ്ടു. വീഴ്ചയുണ്ടെങ്കിൽ കെപിസിസി അന്വേഷിക്കുമെന്ന് ഉറപ്പുനൽകിയെന്ന് വീണ പറഞ്ഞു. വട്ടിയൂർക്കാവിലെ വോട്ടർമാരിൽ വിശ്വാസമുണ്ട്.

Advertisment

publive-image

ബിജെപിക്ക് വോട്ടുവിറ്റെന്ന ആരോപണം സിപിഎമ്മിന്റെ മാത്രമാണെന്നും മുല്ലപ്പള്ളിയെ കണ്ടശേഷം വീണ മാധ്യമങ്ങളോട് പറഞ്ഞു.പോസ്റ്ററുകള്‍ ആക്രിക്കടയില്‍ വിറ്റ സംഭവം അന്വേഷിക്കാന്‍ പ്രത്യേക സമിതി രൂപീകരിച്ചെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍​ വ്യക്തമാക്കി‍.

സീനിയര്‍ ജനറല്‍ സെക്രട്ടറി ജോണ്‍സണ്‍ എബ്രഹാമാണ് സമിതി അധ്യക്ഷന്‍. മുതിര്‍ന്ന നേതാക്കളുടെ അസാന്നിദ്ധ്യം അടക്കം പരിശോധിച്ച് എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ചെന്നും മുല്ലപ്പള്ളി പറഞ്ഞു.

veena nair veena nair speaks
Advertisment