തനിക്കെതിരേ വധഭീഷണി;ഡിജിപിക്ക് പരാതി നല്‍കി വീണ എസ് നായര്‍

author-image
Charlie
Updated On
New Update

publive-image

തിരുവനന്തപുരം: സിപിഎം കൊടി കത്തിച്ച ദൃശ്യങ്ങള്‍ പുറത്തു വന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ആക്രമണം നേരിടുന്നതായി യൂത്ത് കോണ്‍ഗ്രസ് നേതാവ് വീണ എസ് നായര്‍.തനിക്ക് ഭീഷണിയുള്ളതായി കാട്ടി വീണ ഡിജിപിക്ക് പരാതി നല്‍കി.

Advertisment

കോണ്‍ഗ്രസ് ഓഫിസുകള്‍ക്ക് നേരേ വ്യാപക അക്രമങ്ങള്‍ സിപിഎം അഴിച്ച്‌ വിട്ടതിന് പിന്നാലെ വീണ എസ് നായര്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ സിപിഎമ്മിന്റെ കൊടി പരസ്യമായി കത്തിച്ചിരുന്നു.ഇതോടെയാണ് സൈബര്‍ അക്രമം രൂക്ഷമായത്.

വീണക്കെതിരെയുള്ള സൈബര്‍ ആക്രമണം സര്‍ക്കാരിന്റെ അറിവോടെയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചു. വ്യാപകമായ ആക്രമണമാണ് നടത്തുന്നത്.പച്ചത്തെറി വിളിക്കുകയാണ്, ഇതാണോ സ്ത്രീപക്ഷ സര്‍ക്കാരെന്നും സതീശന്‍ ചോദിച്ചു.

Advertisment