തിരുവനന്തപുരം: ചാനല്‍ ചര്‍ച്ചയില്‍ വീണ എസ് നായരെ തോറ്റ എംഎല്‍എ എന്ന് വിളിച്ച് ആക്ഷേപിച്ച് അഭിഭാഷകന്‍ അഡ്വ പിഎ പ്രിജി. ജോസഫൈന്‍ രാജിയുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയിലാണ് പ്രതികരണം. വീണയെപ്പോലുള്ള തോറ്റ എംഎല്‍എമാര്‍ക്ക് കാറ് അനുവദിക്കാനുള്ളതല്ല വനിതാ കമ്മീഷന്‍ എന്നായിരുന്നു പിഎ പ്രിജിയുടെ പരമാര്‍ശം.
/sathyam/media/post_attachments/oa3vCCn12L04bUyiNvg7.jpg)
നിങ്ങളെപ്പോലുള്ള പുരുഷന്‍മാരുടെ അധിക്ഷേപം നിരന്തം കേട്ടിട്ടും പൊതുമണ്ഡലത്തില്‍ പ്രവര്‍ത്തിക്കുമെന്ന് ഉറച്ചു തന്നെയാണ് നിലനില്‍ക്കുന്നതെന്നും മാനസികമായി തളര്‍ത്താനാവുമെന്ന് പ്രതീക്ഷിച്ചെങ്കില്‍ തെറ്റിപ്പോയെന്നും വീണ മറുപടി നല്‍കി.
‘തോറ്റ എംഎല്‍എ എന്നു പറഞ്ഞത് കൊണ്ട് ഞാന്‍ മാനസികമായി തളരുമെന്നാണ് പ്രതീക്ഷിച്ചതെങ്കില്‍ അത് തെറ്റിപ്പോയി. ശക്തമായി ചങ്കൂറ്റത്തോട് കൂടി രാഷ്ട്രീയത്തിലും പൊതുമണ്ഡലത്തിലും നില്‍ക്കാനുദ്ദേശിച്ചിറങ്ങിയ ഒരു വ്യക്തി തന്നെയാണ് ഞാന്‍. നിങ്ങളെപ്പോലുള്ള പുരുഷന്‍മാരുടെ അപഹാസ്യങ്ങള്‍ ദിവസവും കേട്ടുകൊണ്ടും ചങ്കൂറ്റത്തോടെ നില്‍ക്കുന്ന ഒരു വനിത തന്നെയാണ് ഞാന്‍,’ വീണ എസ് നായര്‍ പറഞ്ഞു.