പച്ചക്കറികള്‍ക്കായി ശീമക്കൊന്ന – പച്ചച്ചാണകം കമ്പോസ്റ്റ് തയ്യാറാക്കാം

Monday, May 31, 2021

ശീമക്കൊന്നയിലയും പച്ചച്ചാണകവുമടങ്ങിയ വളക്കൂട്ടിന് ജൈവകൃഷിയില്‍ പ്രധാന സ്ഥാനമുണ്ട്. ഇവ രണ്ടുമുപയോഗിച്ചു നിരവധി വളങ്ങളും കമ്പോസ്റ്റുകളും കര്‍ഷകര്‍ ഉണ്ടാക്കാറുണ്ട്.

 

പച്ചക്കറികളുടെയും പഴവര്‍ഗങ്ങളുടെയും വളര്‍ച്ച് ആക്കം കൂട്ടുകയും കീടങ്ങളുടെ ആക്രമണത്തില്‍ അവയെ സംരക്ഷിക്കുകയും ചെയ്യും ഇത്തരം ജൈവവളക്കൂട്ടുകള്‍. രാസവസ്തുക്കളൊട്ടും കലരാത്തതിനാല്‍ നമ്മുടെ ആരോഗ്യത്തിനുമിവ ഒരു കുഴപ്പവും സൃഷ്ടിക്കില്ല.

തയാറാക്കുന്നവിധം

ഒരു വലിയ ബാരല്‍ ഇതിനായി കണ്ടെത്തണം
1. 20 kg പച്ച ചാണകം (നാടന്‍ പശുവിന്റെത് വളരെ ഉത്തമം)
2. 10 kg ചീമകൊന്ന ഇല.
3. 5 kg ശര്‍ക്കര.
4. 5 kg കടലപിണ്ണാക്ക്.

ഇവ എല്ലാം കൂടി ബാരലിലിട്ട് അടച്ച് വെക്കണം. ആഴ്ച്ചയിലൊരിക്കല്‍ നന്നായി ഇളക്കി കൊടുക്കണം. 30-40 ദിവസം കൊണ്ട് പുളിച്ച് നല്ല ജൈവ കുഴമ്പായി മാറും. ഇതില്‍ പത്ത് ഇരട്ടി വെള്ളവും അല്‍പ്പം വേപ്പിന്‍പ്പിണ്ണാക്കും ഇളക്കി ചേര്‍ത്ത് പച്ചക്കറി തടത്തില്‍ ഒഴിച്ചു കൊടുക്കുകയോ, കമ്പോസ്റ്റ് തടത്തില്‍ വിതറി മണ്ണ് കയറ്റികൊടുക്കുകയോ ചെയ്യാം. കായിക്കാറായ പച്ചക്കറി വിളകള്‍ക്ക് 15 ദിവസം കൂടുമ്പോള്‍ ഈ വളക്കൂട്ട് തടത്തില്‍ നല്‍കണം. ആരോഗ്യത്തോടെ വളരുകയും മികച്ച വിളവ് ലഭിക്കാനും വളരെ ഉത്തമമാണ് ഈ വളക്കൂട്ട്. മണ്ണിലെ കീടനിയന്ത്രണത്തിനും ചെടികളുടെ പെട്ടന്നുള്ള വളര്‍ച്ചക്കും ഈ കമ്പോസ്റ്റ് ഏറെ ഗുണം ചെയ്യും.

×