കൃഷി ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

author-image
admin
New Update

പച്ചക്കറിക്കൃഷി ചെയ്യുമ്പോള്‍ നാം പാലിക്കേണ്ട ചില കാര്യങ്ങളുണ്ട്. തലമുറകളായി കര്‍ഷകര്‍ പ്രയോഗിച്ചും പരീക്ഷിച്ചും കണ്ടെത്തിയ കാര്യങ്ങളാണിത്. അടുത്തളത്തോട്ടത്തിലും ടെറസ് കൃഷിയിലുമെല്ലാം ഇത് പരീക്ഷിച്ചു നോക്കാവുന്നതാണ്.

Advertisment

publive-image

തൈകള്‍ പറിച്ച് നടുന്നതു വെയില്‍ കുറഞ്ഞ സമയത്താണ് നല്ലത്. വൈകുന്നേരങ്ങളില്‍ ഉത്തമം. വിത്ത് നടുന്ന ആഴം വിത്ത് വിത്തോളം ആഴത്തിലാണ് നടേണ്ടത്.കൃഷി ചെയ്യുന്ന ഇനങ്ങളുടെ വളര്‍ച്ചാ സ്വഭാവം, മണ്ണിന്റെ ഫലപുഷ്ടി ചെയ്യുന്ന സമയം എന്നിവ ആശ്രയിച്ച് അകലം നിജപ്പെടുത്താം. കുറ്റി പയര്‍ ഇനങ്ങള്‍ 25 ഃ 15 സെമീ അകലം പടരുന്ന വള്ളിപ്പയര്‍ ഇനങ്ങള്‍ തടങ്ങള്‍ തമ്മില്‍ രണ്ട് മീറ്റര്‍ എങ്കിലും അകലം ആകാം. വഴുതന,വെണ്ട എന്നിവ മൂന്ന്‌നാല് അടി അകലം വേണം.

വെണ്ട, പയര്‍, പാവല്‍, പടവലം, മത്തന്‍. ചുരയ്ക്ക തുടങ്ങിയ വിത്തുകള്‍ നടുന്നതിന രണ്ട് മൂന്ന് മണിക്കൂര്‍ എങ്കിലും സൂഡോമോണസ് ലായനിയില്‍ കുതിര്‍ത്ത് വെക്കണം. വിത്തുകള്‍പ്പെട്ടന്ന് കരുത്തോടെ മുളച്ച് വരാന്‍ സഹായിക്കും.ഫോര്‍ക്ക് ഉപയോഗിച്ച് മൂന്നാഴ്ച്ചയിലൊരിക്കല്‍ പച്ചക്കറികളുടെ ധവേര് മുറിയരുത് പ മണ്ണിളക്കുന്നത് വേരിന് വളവും വെള്ളവും പെട്ടന്ന് വലിച്ചെടുക്കാന്‍ സഹായിക്കും. കൂടാതെ പച്ചക്കറികള്‍ക്ക് ചുറ്റും രണ്ടോ മൂന്നോ തവണകളായി മണ്ണ് നല്‍കുന്നതു ചെടികള്‍ വീണു പോകാതിരിക്കാനും വിളവിനും ഗുണകരമാണ്.

പച്ചക്കറി തടത്തിലെ കളകളും പുല്ലും സമയാസമയങ്ങളില്‍ പറിക്കണം. പറിച്ച കളകള്‍ തടത്തില്‍ തന്നെ പുതയിട്ടു കൊടുക്കാം. തടത്തിലെ മണ്ണില്‍ ഈര്‍പ്പം, വായുസഞ്ചാരം, ജൈവാംശം എന്നി നിലനില്‍ക്കാനിതു സഹായിക്കും.വളങ്ങള്‍ പരമാവധി പൊടിച്ചോ, വെള്ളത്തില്‍ കലക്കിയോ മണ്ണില്‍ ചേര്‍ക്കുന്നതാണ് നല്ലത്. ഇങ്ങനെ ചെയാതല്‍ വളങ്ങള്‍ പെട്ടന്നു തന്നെ മണ്ണില്‍ അലിഞ്ഞു വേരുകള്‍ വലിച്ചെടുക്കും. കൂടാതെ വളപ്രയോഗവും കീടനിയന്ത്രണങ്ങളും വൈകുന്നേരങ്ങളിലാണ് ചെയ്യുന്നത് നല്ലത്.

മണ്ണിന്റെ ഘടന, കാലാവസ്ഥ, ജലസേചനരീതി എന്നിവ അനുസരിച്ച് ജലസേചനത്തിന്റെ ഇടവേള മാറികൊണ്ടിരിക്കും. ചരല്‍ കൂടുതലുള്ള മണ്ണില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ കൂടുതല്‍ തവണ ജലസേചനം നടത്തണം. ചെടികള്‍ പൂക്കുന്നതു വരെ രണ്ടോ മൂന്നോ ദിവസം കൂടുമ്പോള്‍ നനച്ചാല്‍ മതി. പൂവിട്ട് കായഫലമായി തുടങ്ങിയാല്‍ ഒരോദിവസവും നനയ്ക്കണം.

vegitable cultivation
Advertisment