/sathyam/media/post_attachments/zZ8gDbwiMNBje9QouEZx.jpg)
ഒരേസമയം കര്‍ഷകന്റെ ശത്രുവിന്റെ മിത്രവുമാണ് ഉറുമ്പുകള്‍. പച്ചക്കറികളിലും വിളകളിലും ഉറുമ്പുകള്‍ പല തരത്തിലുള്ള പ്രശ്നങ്ങളുമുണ്ടാക്കും. ശല്യക്കാരായ ഉറുമ്പുകളെ അകറ്റാനുള്ള പത്ത് മാര്‍ഗങ്ങള്‍ നോക്കാം.
1. ഒരു കിലോഗ്രാം ചാരത്തില്‍ കാല്‍ക്കിലോഗ്രാം വീതം കക്ക നീറ്റിയതും കല്ലുപ്പ് പൊടിച്ചതും ചേര്‍ത്ത് ഉറുമ്പുകള്‍ ഉള്ളിടത്ത് വിതറുക. ഈ മിശ്രിതത്തിന്റെ ചൂടും നീറ്റലും ഉറുമ്പുകളെ തുരത്തും.
2. അപ്പക്കാരം അല്ലെങ്കില്‍ ബോറിക് ആസിഡ് പഞ്ചസാര പൊടിച്ചതുമായി കലര്‍ത്തി നനയാതെ ചെടികളുടെ താഴെ വെക്കുക. പഞ്ചസാരക്കൊപ്പം ഈ രാസവസ്തുക്കളും ഉറുമ്പ് തിന്നും. ഉറുമ്പിന്റെ കോളനിയില്‍ എല്ലാവര്‍ക്കും എത്തിച്ചു കൊടുക്കുകയും ചെയ്യും. ഇതോടെ ഉറുമ്പുകള്‍ കൂട്ടത്തോടെ നശിച്ചോളും.
3. കടിക്കുന്ന ഉറുമ്പുകളാണെങ്കില്‍ ഉണക്ക ചെമ്മീന്‍ പൊടിച്ചതിന്റെ കൂടെ ബോറിക് പൗഡര്‍ മിക്സ് ചെയ്ത് ഉറുമ്പുള്ള സ്ഥലങ്ങളില്‍ കൊണ്ടുവെയ്ക്കുക.
4. വൈറ്റ് വിനെഗര്‍ ഉറുമ്പിനെ കൊല്ലാന്‍ പറ്റിയ സാധനമാണ്. ഉറുമ്പുകള്‍ ഉള്ളിടത്ത് ഇതു സ്പ്രേ ചെയ്തു വയ്ക്കുക. പാത്രത്തിനുള്ളിലാണ് ഇവയെങ്കില്‍ പാത്രത്തിനു പുറത്ത്.
5. സോപ്പു വെള്ളം ഉറുമ്പുകളെ നശിപ്പിക്കാന്‍ നല്ലതാണ്. സോപ്പുവെള്ളം സ്പ്രേ ചെയ്താല്‍ ഇവ നശിച്ചു പോകും.
6. വെള്ളരിക്ക, കുക്കുമ്പര്‍ തുടങ്ങിയവ ഉറുമ്പുകള്‍ക്ക് ഇഷ്ടമില്ല. ഇവയുടെ ഓരോ കഷ്ണം ഉറുമ്പുകള്‍ വരുന്നിടത്ത് വയ്ക്കുക.
7. മുളകു പൊടി, ഉപ്പ് എന്നിവ വിതറുന്നതും നല്ലതു തന്നെ. ഇവ വെള്ളത്തില്‍ കലക്കി സ്പ്രേ ചെയ്യാം.
8. കര്‍പ്പൂര തുളസി ഉണക്കിപ്പൊടിച്ചിടുന്നത് ഉറുമ്പിനെ അകറ്റും.
9. ഗ്രാമ്പൂ, വഴനയില എന്നിവ ഉറുമ്പുകള്‍ ഉള്ളിടത്തു വിതറുന്നതും നല്ലതാണ്.
10. കര്‍പ്പൂരം എണ്ണയില്‍ പൊടിച്ചു ചേര്‍ത്ത് ഒരു തുണിയില്‍ എടുത്ത് ഉറുമ്പ് വരുന്ന ഭാഗത്ത് തുടച്ചിടുക.