New Update
ചേര്‍ത്തല: പ്രതിശ്രുത വരന് വാഹനാപകടത്തില്‍ മരിച്ചു. മായിത്തറ കുറുപ്പം വീട്ടില്‍ രവീന്ദ്രന്റെ മകന് നവീന്‍ (27) ആണ് ദേശീയപാതയില്‍ ചേര്‍ത്തല തങ്കിക്കവലയില്‍ ശനിയാഴ്ച രാവിലെ ഉണ്ടായ അപകടത്തില്‍ ദാരുണമായി മരിച്ചിരിക്കുന്നത്.
Advertisment
നവീന്‍ സഞ്ചരിച്ച ബൈക്കിനു മുന്നിലൂടെ പോയ മിനിലോറി പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെത്തുടര്‍ന്ന് നവീന്‍ സഞ്ചരിച്ച ബൈക്ക് ഇടിക്കുകയായിരുന്നു ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ നവീനെ ചേര്‍ത്തല ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഫെബ്രുവരി രണ്ടിന് നവീന്റെ വിവാഹം നിശ്ചയിച്ചിരുന്നതാണ്. എറണാകുളം ക്രൗണ്‍ പ്ലാസ ഹോട്ടലിലെ ഇലക്ട്രീഷ്യനായ നവീന്‍ ജോലി സ്ഥലത്തേക്ക് പോകുമ്ബോഴായിരുന്നു അപകടം.