കൊല്ലം : പത്തനാപുരത്ത് പൊലീസ് ഉദ്യോഗസ്ഥന്റെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ കത്തി നശിച്ചു. ശക്തികുളങ്ങര സ്റ്റേഷനിലെ എസ്ഐയുടെ കാറും ബൈക്കുമാണ് അഗ്നിക്കിരയായത്.
/sathyam/media/post_attachments/WF8DLO8TaqmueQEYyTF7.jpg)
പുലര്‍ച്ചെ നാലരയോടെ കാറിന്റെ അലാറം കേട്ടാണ് വീട്ടുകാര്‍ ഉണര്‍ന്നത്. പുറത്തിറങ്ങി നോക്കിയപ്പോള്‍ പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന കാറും ബൈക്കും കത്തുന്നു. വീട്ടുകാര്‍ തന്നെ തീയണച്ചു. ശക്തികുളങ്ങര സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ഷാജഹാന്‍ ഉടന്‍ തന്നെ വിവരം പത്തനാപുരം പൊലീസില്‍ അറിയിച്ചു.
ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ഷോർട്ട് സര്‍ക്യൂട്ടാണോ അപകട കാരണമെന്നും പരിശോധിക്കുന്നുണ്ട്.