Advertisment

ഇനി വാഹന പുക പരിശോധന സര്‍ട്ടിഫിക്കറ്റ് കയ്യില്‍ ഇല്ലെങ്കില്‍ കീശ കാലിയാകും

New Update

തിരുവനന്തപുരം: വാഹന പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ഇനി 2000 രൂപ പിഴ ഈടാക്കും. നിരക്ക് കൂട്ടിക്കൊണ്ടുള്ള വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും. ഡീസല്‍ ഓട്ടോകളുടെ പുക പരിശോധന തുക 90 രൂപയായി വര്‍ദ്ധിക്കും. നേരത്തെ ഇത് 60 രൂപയായിരുന്നു.

Advertisment

publive-image

അതേസമയം, ഇരുചക്ര വാഹനങ്ങള്‍ക്കും പെട്രോള്‍ ഓട്ടോക്കും 60 രൂപയില്‍ നിന്ന് 80 രൂപയായാണ് നിരക്ക് വര്‍ധിക്കുന്നത്. പെട്രോള്‍ കാറുകള്‍ക്ക് നിലവില്‍ 75 രൂപയാണ് പുക പരിശോധന നിരക്ക്. ഇത് 100 രൂപയായി ഉയരുമ്ബോള്‍ ഡീസല്‍ കാറുകളുടെ നിരക്കിലും വര്‍ധനവുണ്ടാകും. 75ല്‍ നിന്ന് 110 രൂപയായാണ് ഇവയുടെ നിരക്ക് വര്‍ധിക്കുന്നത്.

ഹെവി വാഹനങ്ങളുടെ പുതിയ പുക പരിശോധന നിരക്കുകള്‍ ബസിനും ലോറിക്കും നിലവിലുണ്ടായിരുന്ന തുക 100 രൂപയായിരുന്നു. പുതിയ നിരക്ക് നിലവില്‍ വരുന്നതോടെ ഇത് 150 രൂപയായാണ് വര്‍ധിക്കുക.

polution certificate
Advertisment