തിരുവനന്തപുരം : വെള്ളയമ്പലം-ശാസ്‌തമംഗലം റോഡിൽ തടികയറ്റിവന്ന ലോറി ഇന്നലെ വൈകിട്ട് എട്ടോടെ റോഡിലെ കുഴിയിൽ താഴ്ന്നു. കെ.പി.സി.സി ആസ്ഥാനത്തിന് മുന്നിലായിരുന്നു അപകടം .
/sathyam/media/post_attachments/SXuZQ3wK9StdjqBs0l33.jpg)
കാട്ടാക്കടയിൽ നിന്ന് റബർ തടിയുമായി കൊല്ലത്തേക്ക് പോകുകയായിരുന്നു ലോറി വാട്ടർ അതോറിട്ടി വെട്ടിപ്പൊളിച്ച റോഡിലെ മധ്യഭാഗത്തെ കുഴിയിൽ അകപ്പെട്ടത്. ഇന്നലെ രാവിലെ അറ്റകുറ്റപ്പണിക്കായി വെട്ടിപ്പൊളിച്ച റോഡ് വൈകിട്ടോടെ താത്കാലികമായി മണ്ണിട്ട് മൂടിയിരിക്കുകയായിരുന്നു.
ലോറിയുടെ പിൻചക്രം കുഴിയിൽപ്പെട്ടതോടെ ഇടതുവശത്തേക്ക് ലോറി ചരിഞ്ഞു. തുടർന്ന് ഇതുവഴിയുള്ള ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു.