പ്രമേഹത്തെ പമ്പ കടത്താന്‍ വെണ്ടക്ക സൂപ്പ്‌

ഹെല്‍ത്ത് ഡസ്ക്
Wednesday, July 8, 2020

നിങ്ങളുടെ ഭക്ഷണക്രമം വാസ്തവത്തില്‍ പ്രമേഹ പരിപാലനത്തിന്റെ വളരെ നിര്‍ണായക ഘടകമാണ്. പോഷകാഹാര വിദഗ്ധരും ആരോഗ്യ വിദഗ്ധരും പറയുന്നതനുസരിച്ച്, നാരുകള്‍ നിറഞ്ഞ പുതിയ പച്ചക്കറികള്‍ ധാരാളം കഴിക്കുന്നതിന് ശ്രദ്ധിക്കണം. പഴങ്ങള്‍ ആരോഗ്യകരമായ ഒരു ചോയ്‌സ് തന്നെയാണ്. കാരണം അവയില്‍ പഞ്ചസാരയും ഉയര്‍ന്ന അളവില്‍ നാരുകളും അടങ്ങിയിട്ടുണ്ട്. പരിപ്പ്, പയറ്, പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവ മൊത്തത്തിലുള്ള പോഷകാഹാര ഗുണങ്ങള്‍ ഉള്ളവയും ആണ്. എന്നാല്‍ ഇതില്‍ വെണ്ടക്കക നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല.

ഫൈബര്‍, വിറ്റാമിന്‍ ബി 6, ഫോളേറ്റ് എന്നിവയുള്‍പ്പെടെ നിരവധി പോഷകങ്ങളുടെ സമൃദ്ധമായ ഉറവിടമാണ് വെണ്ടക്ക. ഈ രോഗത്തിന്. ലയിക്കുന്ന നാരുകള്‍ പഞ്ചസാരയെ സ്ഥിരപ്പെടുത്താന്‍ സഹായിക്കുന്നു. കൂടാതെ, വെണ്ടക്ക അന്നജമല്ല (100 ഗ്രാം വെണ്ടക്കയില്‍ യുഎസ്ഡിഎ പ്രകാരം 7.45 ഗ്രാം കാര്‍ബോഹൈഡ്രേറ്റ് മാത്രമേ അടങ്ങിയിട്ടുള്ളൂ) കലോറിയും കുറവാണ്.

ആന്റി-ഡയബറ്റിക് പ്രോപ്പര്‍ട്ടികള്‍ നിറഞ്ഞതാണ് വെണ്ടക്ക. പ്രമേഹ പരിപാലനത്തിനായി വെണ്ടക്ക സൂപ്പ് എങ്ങനെ ഉണ്ടാക്കാം എന്ന് നമുക്ക് നോക്കാം. പല വിധത്തില്‍ ഇതെല്ലാം തയ്യാറാക്കാമെങ്കിലും എന്തുകൊണ്ടും ഇത് ഉപയോഗിക്കുന്നത് സൂപ്പായിട്ടാണെങ്കില്‍ ഗുണങ്ങളില്‍ ഒരു തരി പോലും ഇല്ലാതാവുന്നില്ല. ആരോഗ്യമുള്ളതും ഊഷ്മളവുമായ സൂപ്പ് പ്രമേഹത്തെ തുരത്തുക മാത്രമല്ല രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിര്‍ത്താനും സഹായിക്കും. ഈ സൂപ്പ് പാചകക്കുറിപ്പിന്റെ രസം നിങ്ങളെ കൂടുതല്‍ കൊതിപ്പിക്കും എന്ന കാര്യത്തില്‍ സംശയമേ വേണ്ട.

വെണ്ടക്ക സൂപ്പ് എങ്ങനെ തയ്യാറാക്കാം

വെണ്ടക്ക സൂപ്പ് എങ്ങനെ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാവുന്നതാണ്. അതിനായി ആദ്യം ചെയ്യേണ്ടത് അഞ്ചോ ആറോ വെണ്ടക്ക ചെറുതായി മുറിച്ച് അര ലിറ്റര്‍ വെള്ളമോ അല്ലെങ്കില്‍ കഞ്ഞിവെള്ളമോ ചേര്‍ത്ത് നല്ലതുപോലെ അടച്ച് വെച്ച് വേവിക്കുക. ഇത് നല്ലതുപോലെ തിളപ്പിച്ച് വെള്ളം വറ്റിച്ച് പകുതിയാക്കേണ്ടതാണ്. അതിന് ശേഷം ഈ ചാറ് പിഴിഞ്ഞെടുത്ത് അതിലേക്ക് അല്‍പം ചുവന്നുള്ളിയും വെളുത്തുള്ളിയും ജീരകപ്പൊടിയും കാപ്‌സിക്കവും എല്ലാം ചെറുതായി അല്‍പം നെയ്യൊഴിച്ച് വഴറ്റി ഇതില്‍ ചേര്‍ക്കുക. വെണ്ടക്ക പിഴിഞ്ഞെടുക്കണം എന്ന് നിര്‍ബന്ധമില്ല. ഇതിലേക്ക് നാരങ്ങ നീരും കൂടി ചേര്‍ത്ത് ദിവസേന സേവിക്കാവുന്നതാണ്.

ഇത് പ്രമേഹത്തെ ഇല്ലാതാക്കും എന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട. എന്നാല്‍ ഇത് പലപ്പോഴും നിങ്ങളിലെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും അല്‍പം മുന്നില്‍ തന്നെയാണ്. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടിയും വെണ്ടക്ക സൂപ്പ് മികച്ചതാണ്.

ഇത് കൂടാതെ ഇതിലടങ്ങിയിട്ടുള്ള വെളുത്തുള്ളി നാരങ്ങ എന്നിവ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്നുണ്ട്. അതുകൊണ്ട് ദിവസവും ശീലമാക്കിയാലും പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെ വരാനില്ല എന്നുള്ളതാണ് സത്യം.

×