പ്രമുഖ തമിഴ് നടന്‍ വെങ്കട് ശുഭ കോവിഡ് ബാധിച്ച് മരിച്ചു

author-image
ഫിലിം ഡസ്ക്
New Update

പ്രമുഖ തമിഴ് നടന്‍ വെങ്കട് ശുഭ കോവിഡ് ബാധിച്ച് മരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. കഴിഞ്ഞ പത്ത് ദിവസമായി കോവിഡ് ചികിത്സയിലായിരുന്നു.

Advertisment

publive-image

നിര്‍മ്മാതാവും അടുത്ത സുഹൃത്തുമായ ടി ശിവയാണ് മരണവാര്‍ത്ത അറിയിച്ചത്. കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന വെങ്കട് ശുഭയുടെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു.

മൊഴി, അഴകിയ തീയേ, കണ്ട നാള്‍ മുതല്‍ തുടങ്ങിയ സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഇതിനുപുറമെ തമിഴ് സീരിയലുകളിലും വേഷമിട്ടു. ടൂറിങ് ടാക്കീസ് എന്ന യൂട്യൂബ് ചാനലില്‍ സിനിമ നിരൂപണ പരിപാടി അവതരിപ്പിച്ചിരുന്നു.

venkat subha death
Advertisment