കളിക്കുന്നതിനിടെ അഞ്ച് വയസുകാരിയുടെ കാലിൽ പിണഞ്ഞ് ഉ​ഗ്രവിഷമുള്ള പാമ്പ്; കൊത്താനാഞ്ഞു; ഞെട്ടിക്കുന്ന വീഡിയോ

New Update

പാർക്കിൽ കളിക്കാനെത്തിയ അഞ്ച് വയസുകാരിയെ കടിക്കാൻ ശ്രമിക്കുന്ന വിഷപ്പാമ്പിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ. ഇരുവശവും നിറയെ വള്ളികൾ നിറഞ്ഞ ചെറിയ പാതയിലൂടെ ഓടിക്കളിക്കുന്നതിനിടെയിലാണ് പാമ്പ് അവിടേക്ക് ഇഴഞ്ഞെത്തിയത്. തായ്‌ലൻഡിലെ ഫാങ് ജാ പ്രവിശ്യയിലാണ് സംഭവം നടന്നത്.

Advertisment

publive-image

അമ്മ സ്വെറ്റ്‌ലാനയ്ക്കൊപ്പം പാർക്കിൽ കളിക്കാനെത്തിയതായിരുന്നു പെൺകുട്ടികൾ. കുട്ടികൾ ഓടിക്കളിക്കുന്ന ദൃശ്യം മൊബൈലിൽ അമ്മ പകർത്തുന്നുന്നുമുണ്ടായിരുന്നു. മൂത്ത കുട്ടി മുന്നിലും ഇളയ കുട്ടിയും അഞ്ച് വയസുകാരിയുമായ ടിയാന പിന്നിലുമായി ഓടുന്നതിനിടയിൽ ടിയാനയുടെ കാലിൽ പാമ്പ് തട്ടുകയായിരുന്നു.

അതിവേഗം ഇഴഞ്ഞു നീങ്ങിയ വിഷപ്പാമ്പ് കുട്ടിയുടെ കാല് തട്ടിയപ്പോൾ ദേഷ്യത്തോടെ കടിക്കാനൊരുങ്ങുന്നതും ദൃശ്യത്തിൽ കാണാം. പാമ്പ് പിന്നീട് മറുവശത്തെ ചെടികൾക്കിടയിലേക്ക് മറഞ്ഞു.

ദൃശ്യം പകർത്തുന്നതിനിടയിൽ പാമ്പിനെ കണ്ട അമ്മ മൊബൈൽ താഴെയിട്ട് കുഞ്ഞിനെ വാരിയെടുക്കുകയായിരുന്നു. കുട്ടിയുടെ കാല് ശരീരത്തിൽ തട്ടിയതാകാം പാമ്പ് പ്രകോപിതനാകാൻ കാരണമെന്നാണ് നിഗമനം. തലനാരിഴയ്ക്കാണ് കുട്ടി പാമ്പു കടിയേൽക്കാതെ രക്ഷപെട്ടത്.

all video news viral video
Advertisment