വട്ടിയൂര്‍ക്കാവിൽ മത്സരിക്കാനില്ലെന്ന് വേണു രാജാമണി

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Thursday, March 4, 2021


തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിൽ മത്സരിക്കാനില്ലെന്ന് വേണു രാജാമണി. തീരുമാനം അദ്ദേഹം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചു.

ഫോറിൻ സര്‍വ്വീസ് ഉദ്യോഗസ്ഥനായിരുന്ന ശശി തരൂര്‍ തിരുവനന്തപുരത്ത് നേടിയ വിജയം മുൻനിര്‍ത്തിയാണ് വേണു രാജാമണിയേയും പാര്‍ട്ടി പരിഗണിച്ചത്. എന്നാൽ വേണുവിനെ മണ്ഡലത്തിൽ മത്സരിപ്പിക്കുന്നതിനെതിരെ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം പരാതിയുമായി രംഗത്ത് എത്തിയിരുന്നു.

മുൻ അംബാസിഡറായ വേണു രാജാമണിയെ വട്ടിയൂര്‍ക്കാവിൽ മത്സരിപ്പിക്കാൻ കോണ്‍ഗ്രസ് നേതൃത്വം നേരത്തെ ആലോചിച്ചിരുന്നു. തുടര്‍ന്ന് വേണു രാജാമണി മണ്ഡലത്തിൽ സജീവമായി ഇടപെടുകയും കോണ്‍ഗ്രസ് പരിപാടികളിലെ സ്ഥിരം സാന്നിധ്യമാക്കുകയും ചെയ്തിരുന്നു.

ഇതോടെയാണ് ശക്തമായ ത്രികോണ മത്സരം നടക്കുന്ന വട്ടിയൂര്‍ക്കാവിൽ നിന്നും വേണു പിൻമാറിയതെന്നാണ് അഭ്യൂഹം.

×