കൊച്ചി :കൊച്ചി മേയർക്കെതിരെ ആഞ്ഞടിച്ച് മുൻ ജിസിഡിഎ ചെയർമാനും കെപിസിസി ജനറൽ സെക്രട്ടറിയുമായ എൻ വേണു ഗോപാൽ. ജനങ്ങളെ മനസിലാക്കാത്ത ഭരണാധികാരികൾ മാറേണ്ടതുണ്ടെന്നും മാറിയില്ലെങ്കിൽ പാർട്ടി മാറ്റുമെന്നും എൻ വേണുഗോപാൽ പറഞ്ഞു.
/sathyam/media/post_attachments/4fq469vDstwMu9HH2xqE.jpg)
മേയറെ മാറ്റാൻ നേരത്തെ തീരുമാനം എടുത്തിരുന്നു. ഇക്കാര്യം ചർച്ച ചെയ്യാൻ മറ്റന്നാൾ മുതിർന്ന നേതാക്കളുടെ യോഗം ചേരും. കോർപ്പറേഷൻ ഭരണാധികാരികൾക്ക് പരാജയം സംഭവിച്ചിട്ടുണ്ടെന്നും വേണുഗോപാൽ പറഞ്ഞു.
വ്യത്യസ്തമായ ഡിപ്പാർട്ടുമെന്റുകളിൽ നിന്ന് അനുകൂല സാഹചര്യം ഉണ്ടാക്കിയെടുക്കേണ്ടത് നഗര സഭകളുടെ ചുമതലയാണെന്നും ഇതിൽ നിന്നും ഒളിച്ചോടാനും ഒഴിഞ്ഞു മാറാനും കഴിയില്ലെന്നും വണുഗോപാൽ വ്യക്തമാക്കി.