/sathyam/media/post_attachments/RukLSxJI6kyiB0olYBtP.jpg)
അമൃത്സര്‍: ബോളിവുഡ് നടന്‍ രത്തന്‍ ചോപ്ര(70) ക്യാന്‍സര്‍ ബാധിച്ച് മരിച്ചു. ക്യാന്‍സര്‍ ബാധിച്ച് ഏറെ കാലമായി ചികിത്സയിലായിരുന്നു. പഞ്ചാബിലെ മലര്‍കോട്‌ലയില്‍ വച്ച് വെള്ളിയാഴ്ച്ചയായിരുന്നു അന്ത്യം. ചോപ്രയുടെ ദത്തുപുത്രി അനിതയാണ് മരണവാര്‍ത്ത പുറത്തു വിട്ടത്.
അവിവാഹിതനായിരുന്ന നടന്‍ ക്യാന്‍സര്‍ ചികിത്സയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
തനൂജ നായികയയെത്തിയ മമ്മി കീ ഗുഡിയാ(1972) ആണ് പ്രസിദ്ധമായ ചിത്രം. അയിനാ(1977) എന്നൊരു ചിത്രത്തിലും വേഷമിട്ടിരുന്നു. അബ്ദുള്‍ ജബ്ബാര്‍ ഖാന്‍ എന്നായിരുന്നു യഥാര്‍ഥ പേര്. രവി ചോപ്ര എന്നും ഇദ്ദേഹം അറിയപ്പെടുന്നു.
ലോഫര്‍, ആയാ സാവന്‍ ജൂം കേ, ജുഗ്നു തുടങ്ങിയ ചിത്രങ്ങളില്‍ അവസരം ലഭിച്ചിരുന്നുവെങ്കിലും മുത്തശ്ശിയുടെ കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന് അഭിനയം ഉപേക്ഷിക്കേണ്ടി വരികയായിരുന്നു. ഈ ചിത്രങ്ങളില്‍ പിന്നീട് ധര്‍മ്മേന്ദ്രയാണ് വേഷമിട്ടത്.