മൂന്ന് മുതല്‍ ആറു വയസുവരെ പ്രായമുള്ള കുട്ടികള്‍ക്കുവേണ്ടി ജൂലായ് ഒന്നു മുതല്‍ വിക്ടേഴ്‌സ് ചാനലില്‍ പ്രത്യേക പരിപാടി

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Monday, June 29, 2020

തിരുവനന്തപുരം: മൂന്ന് മുതല്‍ ആറു വയസുവരെ പ്രായമുള്ള കുട്ടികള്‍ക്കുവേണ്ടി ജൂലായ് ഒന്നു മുതല്‍ വിക്ടേഴ്‌സ് ചാനലില്‍ പ്രത്യേക പരിപാടി. കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമിടുന്ന ‘കിളിക്കൊഞ്ചല്‍’ എന്ന പരിപാടി രാവിലെ എട്ടു മുതല്‍ അര മണിക്കൂര്‍ നേരമുണ്ടാകും.

സംസ്ഥാന വനിതാ – ശിശുവികസന വകുപ്പാണ് സി-ഡിറ്റിന്റെ സാങ്കേതിക സഹായത്തോടെ വിനോദ – വിജ്ഞാന പരിപാടി തയ്യാറാക്കുന്നത്. കുട്ടികളുടെ വ്യക്തിത്വ രൂപവത്കരണത്തിന് സഹായകമായ പരിപാടി കുട്ടികള്‍ക്കൊപ്പം മാതാപിതാക്കളും കാണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ഥിച്ചു.

×