മെട്രോസ്റ്റേഷനിലെ ലിഫ്റ്റില്‍ കമിതാക്കളുടെ സ്വകാര്യ നിമിഷം: വീഡിയോ ചോര്‍ന്നതിനെ പറ്റി അന്വേഷിക്കും

author-image
ന്യൂസ് ബ്യൂറോ, ഹൈദരാബാദ്
Updated On
New Update

publive-image

മെട്രോ സ്റ്റേഷനിലെ ലിഫ്റ്റില്‍ വെച്ച് കമിതാക്കള്‍ സ്വകാര്യ നിമിഷങ്ങള്‍ പങ്കിടുന്ന വീഡിയോ ചോര്‍ന്ന സംഭവം അന്വേഷിക്കുമെന്ന് പൊലീസ്. ഹൈദരാബാദ് മെട്രോ സ്റ്റേഷനിലെ ഒരു ലിഫ്റ്റില്‍ കമിതാക്കള്‍ സ്വകാര്യ നിമിഷങ്ങള്‍ പങ്കിടുന്ന മൂന്നോളം വീഡിയോയാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ചോര്‍ന്നത്.

Advertisment

ലിഫ്റ്റിലെ സി.സി.ടി.വി കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. മെട്രോ സ്റ്റേഷനിലെ കണ്‍ട്രോള്‍ റൂമില്‍ നിന്നും ഇവ എങ്ങനെയാണ് ചോര്‍ന്നതെന്ന് കണ്ടെത്താന്‍ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചു. വീഡിയോകള്‍ ഹൈദരാബാദ് മെട്രോ റെയില്‍ ലിമിറ്റഡിന്റെ സ്റ്റേഷനുകളിലേതാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ലിഫ്റ്റുകളിലെല്ലാം സിസിടിവി ക്യാമറകള്‍ സ്ഥിപിച്ചിട്ടുണ്ട്. പുറത്തായ രണ്ട് വീഡിയോകളില്‍ സിസിടിവി ഉണ്ടെന്ന് അറിയാതെയാണ് കമിതാക്കള്‍ പെരുമാറുന്നത്.

ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. സാധാരണ ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍ പെടാറുണ്ടെങ്കിലും സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുപോകാന്‍ അധികൃതര്‍ അനുവദിക്കാറില്ല. മെട്രോ സ്റ്റേഷന്‍ പോലുള്ള സുരക്ഷാ പ്രാധാന്യം ഏറിയ സ്ഥലങ്ങളിലെ സി.സി.ടി.വി റൂമില്‍ പുറത്ത് നിന്നുള്ളവരെ അനുവദിക്കാറില്ലെന്നാണ് വിവരം. പിന്നെ എങ്ങനെയാണ് ദൃശ്യങ്ങള്‍ ലീക്കായതെന്നാണ് അന്വേഷിക്കുന്നത്.

Advertisment