/sathyam/media/post_attachments/p7e8dsODaohUV91mvD2r.jpg)
ന്യൂഡല്‍ഹി: കനത്ത മഴയില്‍ ഡല്‍ഹിയിലെ വിവിധ പ്രദേശങ്ങളില്‍ വന്‍ നാശനഷ്ടം. ഞായറാഴ്ച രാവിലെയുള്ള കണക്കുകള്‍ പ്രകാരം ഡല്‍ഹിയില്‍ 4.9 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്.
രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ കനത്ത മഴ പെയ്യുമെന്ന് മുന്നറിയിപ്പുണ്ട്. ഇന്നും നാളെയുമായി മണ്‍സൂണ്‍ ഹിമാലയത്തിന്റെ താഴ്വാരയോട് ചേര്‍ന്ന് വടക്കോട്ട് നീങ്ങിയേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു.
ഡല്‍ഹിയില്‍ ഐടിഒയ്ക്ക് സമീപം അന്നാ നഗറില്‍ കുത്തിയൊലിക്കുന്ന വെള്ളത്തിലേക്ക് വീട് തകര്‍ന്നുവീഴുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അപകടസമയത്ത് വീടുകളില്‍ ആരും ഇല്ലായിരുന്നു.