സംസ്ഥാനത്തെ കെഎസ്എഫ്ഇ ഓഫീസുകളിൽ വിജിലൻസ് റെയ്ഡ്; ഗുരുതര ക്രമക്കേട് കണ്ടെത്തി, പരിശോധന ഇന്നും തുടരും

New Update

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ കെ എസ് എഫ് ഇ ശാഖകളിൽ വിജിലൻസ് നടത്തുന്ന മിന്നൽ പരിശോധന ഇന്നും തുടരും. ചിട്ടികളിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് 40 കെ എസ് എഫ് ഇ ഓഫീസുകളിൽ നടത്തിയ പരിശോധനയിൽ 35 ഓഫീസുകളിലും ക്രമക്കേട് കണ്ടെത്തി.

Advertisment

publive-image

പിരിക്കുന്ന പണം ട്രഷറിയിലോ ബാങ്കിലോ നിക്ഷേപിക്കുന്നില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ബിനാമി പേരുകളിൽ ജീവനക്കാർ ചിട്ടിപിടിക്കുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കുന്നതിന്റെ ഭാഗമായാണോയിതെന്നാണ് വിജിലൻസ് സംശയിക്കുന്നത്.

ഓപ്പറേഷൻ ബചത് എന്ന പേരിലാണ് വിജിലൻസ് കെ എസ് എഫ് ഇ ഓഫീസുകളിൽ പരിശോധന നടത്തുന്നത്. ബ്രാഞ്ച് മാനേജർമാരുടെ ഒത്താശയോടെ ചില വ്യക്തികൾ ബിനാമി ഇടപാടിൽ ക്രമക്കേട് നടത്തുന്നതായി പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

ഗുരുതര ചട്ടലംഘനങ്ങളാണ് റെയ്ഡിൽ കണ്ടെത്തിയിരിക്കുന്നത്. തൃശൂരിലെ ഒരു ബ്രാഞ്ചിൽ രണ്ടു പേർ 20 ചിട്ടിയിലും മറ്റൊരാൾ 10 ചിട്ടിയിൽ ചേർന്നതായും കണ്ടെത്തി.

vigilence raid
Advertisment