New Update
Advertisment
ചെന്നൈ: നടന്‍ വിജയിയുടെ ആരാധാക സംഘടനയായ ദ വിജയ് മക്കള്‍ ഇയക്കം മധുരൈയില്‍ സമ്മേളനം സംഘടിപ്പിച്ചു. വിജയിക്ക് കളങ്കം വരുന്ന പ്രവൃത്തികള്‍ ചെയ്യില്ലെന്ന് സംഘടന വ്യക്തമാക്കി. വിജയിയുടെ പിതാവ് തങ്ങള്‍ക്ക് പിതാവിനെപ്പോലെയാണ്. എന്നാല്‍ വിജയിയുടെ നേതൃത്വത്തില്‍ അല്ലാത്ത ഒരു പാര്‍ട്ടിയിലും ചേരില്ലെന്ന് ആരാധകര്‍ പ്രതിജ്ഞ ചെയ്തു.
നേരത്തെ സംഘടനയെ രാഷ്ട്രീയപാര്‍ട്ടിയാക്കി രജിസ്റ്റര്‍ ചെയ്യാന്‍ വിജയിയുടെ പിതാവ് എസ്.എ. ചന്ദ്രശേഖര്‍ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ പിതാവിന്റെ നീക്കങ്ങളെ തള്ളി രംഗത്തെത്തിയ വിജയ് ആരാധകരോട് ആ പാര്‍ട്ടിയില്‍ ചേരരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ആരാധക സംഘടന സമ്മേളനം നടത്തിയത്.