വിജയ് ഹസാരെ ട്രോഫിയില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് കേരളം; റെയില്‍വേയ്‌സിനെ ഏഴ് റണ്‍സിന് തോല്‍പ്പിച്ചു; സെഞ്ചുറി നേടി റോബിന്‍ ഉത്തപ്പയും വിഷ്ണു വിനോദും

സ്പോര്‍ട്സ് ഡസ്ക്
Wednesday, February 24, 2021

ബെംഗളൂരു: വിജയ് ഹസാരെ ട്രോഫിയിലെ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും കേരളത്തിന് ജയം. ഇന്ന് നടന്ന മത്സരത്തില്‍ റെയില്‍വേയ്‌സിനെ ഏഴ് റണ്‍സിന് തോല്‍പിച്ചു.

ആദ്യം ബാറ്റു ചെയ്ത കേരളം ഓപ്പണര്‍മാരായ റോബിന്‍ ഉത്തപ്പയുടെയും (104 പന്തില്‍ 100) വിഷ്ണു വിനോദിന്റെയും (107 പന്തില്‍ 107) സെഞ്ചുറിക്കരുത്തില്‍ നിശ്ചിത 50 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 351 റണ്‍സ് നേടി. സഞ്ജു സാംസണ്‍ 61 റണ്‍സും (29 പന്തില്‍), വത്സല്‍ ഗോവിന്ദ് 46 റണ്‍സും (34 പന്തില്‍) നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ റെയില്‍വേയ്‌സ് 49.4 ഓവറില്‍ 344 റണ്‍സിന് പുറത്തായി. റെയില്‍വേയ്‌സിന് വേണ്ടി മൃണാല്‍ ദേവ്ദര്‍ 79 റണ്‍സും, അരിന്ദം ഘോഷ് 64 റണ്‍സും, സൗരഭ് സിംഗ് 50 റണ്‍സും, ഹര്‍ഷ് ത്യാഗി 58 റണ്‍സും നേടി.

കേരളത്തിനായി നിധീഷ് എം.ഡി മൂന്ന് വിക്കറ്റും, ശ്രീശാന്ത്, ബേസില്‍ എന്‍.പി, സച്ചിന്‍ ബേബി എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും, ജലജ് സക്‌സേന ഒരു വിക്കറ്റും നേടി.

×