ശ്രീശാന്തിന് അഞ്ചു വിക്കറ്റ്, ബാറ്റിംഗില്‍ തിളങ്ങി റോബിന്‍ ഉത്തപ്പയും സച്ചിന്‍ ബേബിയും; വിജയ് ഹസാരെ ട്രോഫിയില്‍ ഉത്തര്‍പ്രദേശിനെ മൂന്ന് വിക്കറ്റിന് തോല്‍പ്പിച്ച് കേരളം

സ്പോര്‍ട്സ് ഡസ്ക്
Monday, February 22, 2021

ബെംഗളൂരു: വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് തുടര്‍ച്ചയായ രണ്ടാം ജയം. ഇന്ന് നടന്ന മത്സരത്തില്‍ ഉത്തര്‍പ്രദേശിനെ മൂന്ന് വിക്കറ്റിനാണ് കേരളം പരാജയപ്പെടുത്തിയത്.

ആദ്യം ബാറ്റു ചെയ്ത ഉത്തര്‍പ്രദേശ് 49.4 ഓവറില്‍ 283 റണ്‍സിന് പുറത്തായി. അഞ്ചു വിക്കറ്റ് വീഴ്ത്തിയ മുന്‍ ഇന്ത്യന്‍ താരം എസ്. ശ്രീശാന്താണ് ഉത്തര്‍പ്രദേശ് ബാറ്റിംഗ് നിരയെ തകര്‍ത്തത്. ക്യാപ്റ്റന്‍ സച്ചിന്‍ ബേബി രണ്ടും നിധീഷ് എം.ഡി, ജലജ് സക്‌സേന എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

ഉത്തര്‍പ്രദേശിന് വേണ്ടി അക്ഷ്ദീപ്‌നാഥ് 68 റണ്‍സും, പ്രിയം ഗാര്‍ഗ് 57 റണ്‍സും, അഭിഷേക് ഗോസ്വാമി 54 റണ്‍സും നേടി.

മറുപടി ബാറ്റിംഗിനറങ്ങിയ കേരളത്തിന് വേണ്ടി റോബിന്‍ ഉത്തപ്പ 81 റണ്‍സും (55 പന്തില്‍), സച്ചിന്‍ ബേബി 76 റണ്‍സും (83 പന്തില്‍) നേടി. സഞ്ജു സാംസണ്‍ 29 റണ്‍സ് നേടി റണ്‍ ഔട്ടായി. 48.5 ഓവറിലാണ് കേരളം വിജയലക്ഷ്യം മറികടന്നത്.

×