New Update
/sathyam/media/post_attachments/dwYw5nY7WF5PpBQRIb8M.jpg)
ലണ്ടന്‍: മദ്യവ്യവസായി വിജയ് മല്ല്യയെ ഒരു മാസത്തിനുള്ളില്‍ ഇന്ത്യക്ക് കൈമാറിയേക്കുമെന്ന് റിപ്പോര്‍ട്ട്. കോടികള്‍ വെട്ടിച്ച് രാജ്യം വിട്ട മല്ല്യയുടെ യുകെ കോടതിയിലെ നിയമപരമായ അവസരങ്ങള്‍ അവസാനിച്ച സാഹചര്യത്തിലാണിത്.
Advertisment
ഇന്ത്യക്ക് കൈമാറാനുള്ള 2018ലെ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള മല്ല്യയുടെ അപ്പീല്‍ വ്യാഴാഴ്ച തള്ളിയിരുന്നു.
ഇന്ത്യ-യുകെ ഉടമ്പടി പ്രകാരം 28 ദിവസത്തിനുള്ളില്‍ മല്ല്യയെ ഇന്ത്യക്ക് കൈമാറാന്‍ സാധിക്കുമെന്ന് യുകെ ആഭ്യന്തര മന്ത്രാലയ സെക്രട്ടറി പ്രീതി പട്ടേലും മല്ല്യ ഒരു മാസത്തിനുള്ളില്‍ ഇന്ത്യയിലെത്തുമെന്ന് കേന്ദ്ര ഏജന്‍സികളും വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us