ഇവർക്കായി മുംബൈയിലെ ആർതർ റോഡ് ജയിൽ ഒരുങ്ങുന്നു !

New Update

ബാങ്കുകളെയും സർക്കാരിനെയും പറ്റിച് അനേകായിരം കോടികൾ ലോണെടുത്തു മുങ്ങിയ രത്‌നവ്യാപാരി നീരവ് മോദിയെയും മദ്യവ്യവസായി വിജയ് മാല്യയെയും ബ്രിട്ടനിൽനിന്ന് ഇന്ത്യക്കു കൈമാറ്റം ചെയ്യപ്പെട്ടാൽ അവരെ പാർപ്പിക്കുക പ്രസിദ്ധമായ മുംബൈയിലെ ആർതർ റോഡ് ജയിലിലായിരിക്കും.

Advertisment

ജയിലിൽ ഇതിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കിക്കഴിഞ്ഞു. ജയിലിന്റെ ഒന്നാം നിലയിലെ 12 -)o നമ്പർ ബാരക്ക് അത്യാധുനിക ഹോട്ടൽ മുറികൾപോലെയാണ് തയ്യാറാക്കിയിരിക്കുന്നത്.

publive-image

ബാരക്കിൽ രണ്ടു വലിയ മുറികളും അധികം ഏരിയയുമുണ്ട്. ഓരോ മുറിയും 15 x 20 അടി വീതം വീതിയുള്ളതാണ്. മുൻഭാഗത്ത് ഇരുമ്പുവാതിലും പിൻവശത്ത് വെന്റിലേഷ നുമുണ്ട്.കൂടാതെ ഭിത്തിയുടെ മുകളിലായി വായുസഞ്ചാരത്തിന് ചെറിയ 6 എയർ വെന്റിലേഷൻ വേറെയുമുണ്ട്. ഓരോ മുറിയിലും 3 ഫാൻ.6 ട്യൂബ് ലൈറ്റ് 40 ഇഞ്ച് പ്ലാസ്മാ ടി.വി, അറ്റാച്ചഡ് ബാത്ത്‌റൂമിൽ ബാത്ത് ടബ്ബ് എന്നിവയുമുണ്ട്. 24 മണിക്കൂറും ശുദ്ധജലവും ഈ ബാരക്കിൽ ലഭ്യമാണ്. ഇവരുടെ സാധനങ്ങൾ സൂക്ഷിക്കാൻ പ്രത്യേകം സ്റ്റോർ ഏരിയയും ഒരുക്കിയിട്ടുണ്ട്.

ഉറങ്ങാനായി കട്ടിൽ, കോട്ടൺ ഷീറ്റ്,തലയിണ ,കമ്പിളി എന്നിവ ഇവർക്ക് നൽകപ്പെടും. ആഹാരം ഇവർക്ക് റൂമിലെത്തിച്ചു കൊടുക്കും. ദിവസം 45 മിനിറ്റുനേരം ജയിലിലെ ജിംനേഷ്യത്തിൽ എക്സർസൈസ് നടത്താൻ അനുവാദം നൽകും. CCTV ക്യാമറ വഴി ഇവരെ നിരീക്ഷിക്കാനും കോടതിവിചാരണയ്ക്കായി വീഡിയോ കോൺഫെറെൻസിംഗിനും അനുവാദമുണ്ടാകും.

ബാരക്കിൽ നടക്കാനും സാധാരണ വ്യായാമം ചെയ്യാനുമായി 56 മീറ്റർ ഏരിയ പ്രത്യേകമായുണ്ട്. പത്രങ്ങൾ ,മിറർ, ടവൽ, കുപ്പിവെള്ളം,24 മണിക്കൂറും വൈദ്യസേവനം എന്നീ സൗകര്യങ്ങൾ ഒരുക്കപ്പെടും.

ഒരു സെല്ലിൽ മൂന്നു കുറ്റവാളികളെയാണ് സാധാരണ പാർപ്പിക്കുന്നതു. എന്നാൽ ബാരക്ക് നമ്പർ 12 ലെ ഈ രണ്ടു സെല്ലുകളും വിജയ് മാല്യ,നീരവ് മോഡി എന്നിവർക്ക് മാത്രമായാകും അനുവദിക്കുക.

രണ്ട് ഏക്കർ വിസ്തൃതിയിൽ 1500 കുറ്റവാളികളെ പാർപ്പിക്കാവുന്ന തരത്തിൽ നിർമ്മിച്ചിരിക്കുന്ന ആർതർ റോഡ് ജയിൽ പൂണെയിലെ യെർവാഡ ജയിൽ പോലെ ഉന്നതരായ കുറ്റവാളികളെയും കൊടിയ ക്രിമിനലുകളെയും പാർപ്പിക്കുന്ന ഇടം എന്ന ഖ്യാതിക്കൂടിയുണ്ട്.

publive-image

ഈ ജയിലിലെ EGG CELL പ്രസിദ്ധമാണ്. ബുള്ളറ്റ് പ്രൂഫായ ഈ സെല്ലിൽ വൈദ്യുതിയില്ല. മുട്ടയുടെ ആകൃതിയിൽ ഉള്ള ഇവിടുത്തെ ഇടുങ്ങിയ സെല്ലിലാണ് അജ്‌മൽ കസാബും,മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഛഗൻ ഭുജ്വലും കഴിഞ്ഞിരുന്നത്.

വിജയ് മല്യക്കും നീരവ് മോദിക്കുമായി എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിക്കഴിഞ്ഞു. അടുത്തതായി ഇതുപോലെ മറ്റൊരു വി.ഐ.പി ബാരക്കുകൂടി പണിയാനുള്ള തയ്യാറെടുപ്പിലാണ് ജയിൽ അധികൃതർ.

Advertisment