തിയേറ്ററുകള്‍ ഇപ്പോഴും അടഞ്ഞു തന്നെ ! 'മാസ്റ്റര്‍' കാണാന്‍ കഴിയാത്ത നിരാശയില്‍ കുവൈറ്റിലെ ഇളയ ദളപതി ആരാധകര്‍

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: ഇന്നാണ് ആരാധകർ ഏറെ നാളായി കാത്തിരുന്ന ഇളയദളപതി വിജയിയുടെ 'മാസ്റ്റര്‍' റിലീസായത്. എന്നാൽ കുവൈത്തിൽ കോവിഡ് മൂലം കഴിഞ്ഞ മാർച്ചിൽ അടച്ച തീയേറ്ററുകൾ തുറന്നു പ്രവർത്തിക്കാത്തത് കാരണം താരത്തിന്റെ ചിത്രം കാണാൻ പറ്റാത്ത നിരാശയിലാണ് ആരാധകർ.

യുഎഇ, ഖത്തർ, സൗദി എന്നിവിടങ്ങളിൽ ചിത്രം റീലീസുണ്ട്. റീലീസ് ചെയ്ത കേന്ദ്രങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഹിറ്റ് സംവിധായകന്‍ ലോകേഷ് കനകരാജിന്റേതാണ് സംവിധാനം. വിജയ് സേതുപതി, മാളവിക മോഹൻ, നാസർ, സാന്തനു ഭാഗ്യരാജ്, ആൻഡ്രേയ ജർമിയ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Advertisment