New Update
ബം​ഗലൂരു : പ്രശസ്ത കന്നഡ സിനിമാ സംവിധായകന്‍ വിജയ് റെഡ്ഡി അന്തരിച്ചു. 84 വയസ്സായിരുന്നു. നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ്.
Advertisment
കന്നഡ സൂപ്പര്‍താരം രാജ്കുമാറുമൊത്ത് നിരവധി ഹിറ്റ് ചിത്രങ്ങളാണ് വിജയ് റെഡ്ഡി ഒരുക്കിയത്. 1970 ല്‍ രംഗമഹല്‍ സെക്രേത എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ടാണ് ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കുന്നത്.
മയൂര, സനദി അപ്പണ്ണ, ഭക്ത പ്രഹ്‌ളാദ, ടൈഗര്‍ മാലിക് ഫോഡര്‍, താലി ഭാഗ്യ, ഓട്ടോ രാജ, ദേവ തുടങ്ങി 37 കന്നഡ സിനിമകളാണ് വിജയ് റെഡ്ഡി സംവിധാനം ചെയ്തത്. നിരവധി സിനിമകള്‍ നിര്‍മ്മിച്ചിട്ടുമുണ്ട്.
കന്നഡ സിനിമ കൂടാതെ, 16 ഹിന്ദി സിനിമകളും 12 തെലുഗു സിനിമകളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.