New Update
/sathyam/media/post_attachments/oStwwKJbl9qY47BKwft6.jpg)
ചെന്നൈ: നടനും ഡിഎംഡികെ നേതാവുമായ വിജയകാന്തിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സെപ്തംബര്‍ 24ന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യ പ്രേമലതയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
Advertisment
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഇരുവരും ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയത്. എന്നാല്‍ പെട്ടെന്നുണ്ടായ അനാരോഗ്യത്തെ തുടര്‍ന്ന് വിജയകാന്തിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us