കോൺഗ്രസിൻ്റെ വിജയത്തിനായി സംസ്ഥാനമൊട്ടാകെ യാത്ര ചെയ്യും, പ്രവർത്തിക്കും; ബി ജെ പിയും, സി പി എമ്മും മുഖ്യശത്രുക്കളെന്ന് വിജയന്‍ തോമസ്‌

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Monday, March 8, 2021

തിരുവനന്തപുരം: പാർട്ടിയുമായുള്ള പ്രശ്നങ്ങൾ പറഞ്ഞു തീർത്ത് കോൺഗ്രസ് നേതാവ് വിജയൻ തോമസ്‌ . പാർട്ടി നേതൃത്വം തൻ്റെ ആവശ്യങ്ങൾ ശ്രദ്ധാപൂർവ്വം കേട്ടു. കോൺഗ്രസിൻ്റെ വിജയത്തിനായി സംസ്ഥാനമൊട്ടാകെ യാത്ര ചെയ്യുകയും പ്രവര്‍ത്തിക്കുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ബി ജെ പിയും, സി പി എമ്മും  മുഖ്യശത്രുക്കളാണെന്നും അവര്‍ ഒരേ തൂവല്‍പ്പക്ഷികളാണെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിന്റെ ആഭ്യന്തര ജനാധിപത്യത്തിന്റെ ഭാഗമായിരുന്നു തന്റെ രാജി. സിപിഎം സൈബര്‍ പോരാളികള്‍ അത് ബിജെപിയിലേക്കുള്ള യാത്രയായി പ്രചരിപ്പിച്ചത് ലജ്ജാവഹമെന്നും അദ്ദേഹം വിമര്‍ശിച്ചു.

×