New Update
/sathyam/media/post_attachments/hVef5A1gVfrK2DbfAYfW.jpg)
ഹൈദരാബാദ്: നടിയും മുന്‍ എംപിയുമായ എം. വിജയശാന്തി കോണ്‍ഗ്രസില്‍ നിന്ന് രാജിവെയ്ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ബിജെപിയിലേക്ക് തിരിച്ചുപോകാനാണ് നീക്കം.
Advertisment
ഇക്കാര്യം ഒരു കോണ്‍ഗ്രസ് നേതാവാണ് വെളിപ്പെടുത്തിയത്. ദുബാക് നിയോജക മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ഫലത്തോടെ വിജയശാന്തി തീരുമാനം പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതി കോണ്‍ഗ്രസ് പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തിയെന്നും ഇത് ബിജെപിയുടെ വളര്‍ച്ചയ്ക്ക് കാരണമായെന്നും ഞായറാഴ്ച വിജയശാന്തി ട്വീറ്റ് ചെയ്തിരുന്നു.
ബിജെപിയിലാണ് വിജയശാന്തി രാഷ്ട്രീയ ജീവിതത്തിന് തുടക്കമിട്ടത്. 1998-ല്‍ മഹിളാ മോര്‍ച്ച സെക്രട്ടറിയായിരുന്നു. 2014-ലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us