അമിത് ഷാ എത്തും; കെ. സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്ര ഇന്ന് തിരുവനന്തപുരത്ത് സമാപിക്കും

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Sunday, March 7, 2021

തിരുവനന്തപുരം: ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്ര പതിമൂന്നു ദിവസത്തെ കേരള പര്യടനത്തിനു ശേഷം ഇന്ന് തിരുവനന്തപുരത്ത് സമാപിക്കും.


ഇന്ന് വൈകിട്ട് 5.30ന് ശംഖുംമുഖത്ത് നടക്കുന്ന മഹാസമ്മേളനത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഭിസംബോധന ചെയ്യും. ബിജെപി ജില്ലാ അധ്യക്ഷൻ വി.വി. രാജേഷ് അധ്യക്ഷത വഹിക്കും

4 നു ശ്രീരാമകൃഷ്ണ മഠത്തിൽ നടക്കുന്ന സന്ന്യാ‍സി സംഗമത്തിൽ പങ്കെടുത്തശേഷം അമിത് ഷാ വിജയയാത്രയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും.കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി പ്രൾഹാദ് ജോഷി, വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, കർണാടക ഉപമുഖ്യമന്ത്രി അ‍ശ്വത്ഥ് നാരായൺ തുടങ്ങിയവർ സമാപന സമ്മേളനത്തിൽ പങ്കെടുക്കും. രാത്രി പത്തരയോടെ അമിത് ഷാ മടങ്ങും.

×