തുപ്പാക്കി, കത്തി, സർക്കാർ എന്നീ സിനിമകൾക്ക് ശേഷം വിജയ്‍യും എ ആർ മുരുഗദോസും ഒന്നിക്കുന്ന ചിത്രത്തിൽ പ്രേമത്തിലൂടെ ശ്രദ്ധേയയായ മഡോണ സെബാസ്റ്റ്യനുമെത്തുന്നു. വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ‘മാസ്റ്റർ’ സിനിമയുടെ റിലീസ് ലോക്ക് ഡൗൺ കഴിഞ്ഞാൽ ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
/sathyam/media/post_attachments/kHISSujzuT9vpr7agird.jpg)
സൺ പിക്ചേഴ്സ് ആയിരിക്കും മുരുകദോസ് ചിത്രം നിർമിക്കുക. മാസ്റ്ററിന് ശേഷം വിജയ് ചെയ്യുന്നത് മുരുഗദോസ് ചിത്രമായിരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പരന്നിരുന്നു.
തെന്നിന്ത്യൻ നടിമാരായ കാജൽ അഗർവാൾ, പൂജ ഹെഗ്ഡെ എന്നിവർ ആയിരിക്കും ചിത്രത്തിൽ നായികമാരായെത്തുമെന്ന് റിപ്പോർട്ടുകൾ നേരത്തെ ഉണ്ടായിരുന്നു. ഇതിനിടെയാണ് ചിത്രത്തിലെ രണ്ട് നായികമാരിലൊരാളായി മലയാളികളുടെ പ്രേമം നായിക മഡോണ സെബാസ്റ്റ്യൻ എത്തുമെന്ന വാര്‍ത്ത മനോരമ ഓൺലൈൻ പുറത്തുവിട്ടിരിക്കുന്നത്.
തമിഴിൽ കാതലും കടന്തു പോകും, കവൻ, ജുങ്കാ, പവർ പാണ്ടി, വാനം കൊട്ടട്ടും എന്നീ സിനിമകളിൽ മഡോണ സെബാസ്റ്റ്യൻ അഭിനയിച്ചിട്ടുണ്ട്. വിജയ്‌യുടെ പിറന്നാൾ ദിനമായ ജൂൺ 22 നായിരിക്കും ദളപതി 65ന്‍റെ ടൈറ്റിൽ റിലീസ്. അന്നായിരിക്കും ചിത്രത്തിലെ നായികയാരെന്ന കാര്യം പുറത്തുവിടുക.