പോലീസുകാരുടെ മുന്നിൽ കീഴടങ്ങിയാലും അവനെ എൻകൗണ്ടറിൽ കൊന്നു കളയണം; മകൻ ചെയ്തത് അത്രത്തോളം ഹീനമായ കൃത്യം; യുപി പോലീസിനോട് കൊടും കുറ്റവാളി വികാസ് ഡൂബെയുടെ അമ്മ

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Sunday, July 5, 2020

ലക്നൗ : മകനെ എൻകൗണ്ടറിൽ കൊന്നു കളയാൻ യു.പി പോലീസിനോടാവശ്യപ്പെട്ട് കൊടും കുറ്റവാളി വികാസ് ഡൂബെയുടെ അമ്മ. തന്റെ മകൻ ചെയ്തത് അത്രത്തോളം ഹീനമായ കൃത്യമാണെന്നും, പോലീസുകാരുടെ മുന്നിൽ കീഴടങ്ങിയാലും അവനെ എൻകൗണ്ടറിൽ കൊന്നു കളയാനാണ് വികാസിന്റെ അമ്മ സരളാദേവി ആവശ്യപ്പെട്ടത്.

വികാസിനെ പിടിക്കാൻ വേണ്ടി നടന്ന റെയ്ഡിൽ ഒരു ഡിവൈഎസ്പി അടക്കം എട്ട് പോലീസുകാരെ ക്രിമിനലുകൾ വെടിവച്ച് കൊന്നിരുന്നു. ഈ ബഹളത്തിനിടയിൽ വികാസ് രക്ഷപ്പെടുകയും ചെയ്തു.

×