ഞെട്ടിക്കാന്‍ വീണ്ടും 'ചിയാന്‍' വിക്രം

New Update

'ചിയാന്‍' വിക്രം നായകനാകുന്ന 'കോബ്ര'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പരസ്പരം യാതൊരു സാമ്യവുമില്ലാത്ത ഏഴ് ഗെറ്റപ്പുകളിലുള്ള വിക്രമാണ് പോസ്റ്ററിലുള്ളത്.

Advertisment

publive-image

യുവാവായും വൃദ്ധനായും തടിച്ച ശരീര പ്രകൃതിയുള്ളയാളായുമെല്ലാം വിക്രം ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. 25 ഗെറ്റപ്പുകളിലായിരിക്കും വിക്രമെത്തുന്നത് എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

'ഇമൈക്ക നൊടികള്‍' എന്ന ചിത്രത്തിന് ശേഷം അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കോബ്ര'. ഇര്‍ഫാന്‍ പഠാനാണ് ചിത്രത്തിലെ വില്ലന്‍ വേഷത്തിലെത്തുന്നത്. മറ്റുതാരങ്ങള്‍ ആരെല്ലാമാണെന്ന് വ്യക്തമായിട്ടില്ല.

publive-image

എ.ആര്‍. റഹ്മാനാണ് സംഗീത സംവിധാനം. താമരൈ, പാ വിജയ്, വിവേക് എന്നിവരുടേതാണ് വരികള്‍. ഹരീഷ് കണ്ണന്‍ ഛായാഗ്രഹണവും ഭുവന്‍ ശ്രീനിവാസന്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ഈ വര്‍ഷം മേയില്‍ ചിത്രം തിയേറ്ററുകളിലെത്തും.

chiyan vikram indian movie cobra
Advertisment