ചിയാൻ വിക്രമും ധ്രുവും 'ചിയാൻ 60' ലൂടെ വെള്ളിത്തിരയിലേക്ക്' അച്ഛനും മകനും ഒന്നിക്കുന്നു

author-image
ഫിലിം ഡസ്ക്
New Update

ചിയാൻ വിക്രമും മകൻ ധ്രുവും 'ചിയാൻ 60' എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് ഒരുമിച്ചെത്തുകയാണ്. വിക്രമിന്റെ സിനിമ ജീവിതത്തിലെ 60ആം ചിത്രമാണ് 'ചിയാൻ 60'. ചിത്രത്തെ കുറിച്ചുള്ള വാർത്തകൾ വന്നപ്പോൾ മുതൽ ഈ അച്ഛൻ-മകൻ താരജോഡി ചിത്രത്തിൽ ഉണ്ടാവുമോ എന്നുള്ള ചർച്ചകൾ സജീവമായിരുന്നു.

Advertisment

publive-image

കാർത്തിക്ക് സുബ്ബരാജാണ് 'ചിയാൻ 60' സംവിധാനം ചെയ്യുന്നത്. ചിത്രത്തിൻ്റെ പോസ്റ്ററും മറ്റ് വിവരങ്ങളും കാർത്തിക്ക് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.

ഗാങ്‌സ്റ്റർ ഡ്രാമ ഗണത്തിൽപ്പെട്ട സിനിമയാണ് 'ചിയാൻ 60'. സെവൻ സ്‌ക്രീൻ സ്റ്റുഡിയോയാണ് നിർമിക്കുന്നത്.

https://www.facebook.com/KarthikSubbarajOfficial/photos/a.587245911424810/1665511890264868/?type=3

കാർത്തിക് സുബ്ബരാജിന്റെ 'ജഗമേ തന്തിര'മാണ് റിലീസിനായി കാത്തിരിക്കുന്ന സിനിമ. കൊവിഡ് വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗൺ നടപ്പിലാക്കിയതോടെ ചിത്രത്തിന്റെ റിലീസ് അനിശ്ചിത കാലത്തേക്ക് നീളുകയാണ്. രജനീകാന്ത് നായകനായ 'പേട്ട'യ്ക്ക് ശേഷം കാർത്തിക്ക് ഒരുക്കുന്ന ചിത്രമാണിത്. ഗ്യാങ്സ്റ്റര്‍ ചിത്രമായി ഒരുക്കുന്ന 'ജഗമേ തന്തിര'ത്തിൽ ധനുഷാണ് നായകൻ. അദ്ദേഹത്തിന്റെ നാൽപ്പതാമത് ചിത്രമാണിത്. മലയാളി താരങ്ങളായ ജോജു ജോർജ്, ഐശ്വര്യാ ലക്ഷ്മി, ദേവൻ,സഞ്ജന നടരാജൻ, കലൈ അരശൻ, രാമചന്ദ്രൻ ദുരൈരാജ് എന്നിവരാണ് മറ്റ്‌ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

chiyan vikram dhruv vikram
Advertisment