Advertisment

തര്‍ക്കത്തിനൊടുവില്‍ വില്ലേജ് റവന്യു ഓഫീസര്‍ മറ്റൊരു വില്ലേജ് റവന്യു ഓഫീസറുടെ ചെവി കടിച്ചെടുത്തു ; തര്‍ക്കം അവസാനിച്ചത് ഒരാള്‍ക്ക് ചെവി നഷ്ടപ്പെടുന്നതില്‍

New Update

ഹൈദരാബാദ്: വില്ലേജ് റവന്യു ഓഫീസര്‍മാര്‍ തമ്മിലുള്ള തര്‍ക്കം അവസാനിച്ചത് ഒരാള്‍ക്ക് ചെവി നഷ്ടപ്പെടുന്നതിലാണ്. ആന്ധ്രാപ്രദേശിലെ കുര്‍ണൂലിലാണ് തര്‍ക്കത്തിനൊടുവില്‍ വില്ലേജ് റവന്യു ഓഫീസര്‍ മറ്റൊരു വില്ലേജ് റവന്യു ഓഫീസറുടെ ചെവി കടിച്ചെടുത്തത്.

Advertisment

publive-image

വില്ലേജ് റവന്യു ഓഫീസറായ വേണുഗോപാല്‍ റെഡ്ഡി കംപ്യൂട്ടര്‍ ഓപ്പറേറ്ററായണ് കുര്‍ണൂര്‍ തെഹ്സില്‍ദാര്‍ ഓഫീസില്‍ ജോലി ചെയ്യുന്നത്. മറ്റ് വില്ലേജ് ഓഫീസുകളില്‍ നിന്ന് വരുന്ന വിവരങ്ങള്‍ രേഖപ്പെടുത്തുന്നതും ചിലപ്പോഴൊക്കെ ഇദ്ദേഹം തന്നെയാണ്.

ഞായറാഴ്ച, വേണുഗോപാല്‍ റെഡ്ഡിയും ജൊഹാര്‍പുരം വിആര്‍ഒ കൃഷ്ണദേവരായയും തമ്മില്‍ തര്‍ക്കമുണ്ടായി. എന്താണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകാന്‍ കാരണമെന്ന് ഇപ്പോഴും വ്യക്തമല്ല. സാമ്പത്തിക ഇടപാടാണ് തര്‍ക്കത്തിന് പിന്നിലെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. മറ്റ് വിആര്‍ഒമാരുടെ ഫോമുകളിലെ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ പണം ചോദിക്കുന്ന ശിലമുണ്ട് വേണുഗോപാല്‍ റെഡ്ഡിക്ക്.

ഒരു കര്‍ഷകന്‍റെ ആപ്ലിക്കേഷന്‍ അപ്ലോഡ് ചെയ്തതില്‍ പിഴവുണ്ടെന്ന് കൃഷ്ണദേവരായ കണ്ടെത്തുകയും ചോദ്യം ചെയ്യുകയും ചെയ്തതാണ് കാരണമെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്. ഇരുവരും തമ്മില്‍ കയ്യേറ്റമുണ്ടാകുകയും കൃഷ്ണദേവരായ വേണുഗോപാല്‍ റെഡ്ഡിയുടെ ചെവി കടിച്ചെടുക്കുകയുമായിരുന്നു.

Advertisment