ന്യൂസ് ബ്യൂറോ, ഹൈദരാബാദ്
Updated On
New Update
Advertisment
ഹൈദരാബാദ്: വൈദ്യുതി മുടക്കം പതിവായതില്‍ പ്രകോപിതരായ നാട്ടുകാര്‍ മീറ്റര്‍ റീഡിംഗ് എടുക്കാന്‍ വന്ന രണ്ട് ജീവനക്കാരെ കെട്ടിയിട്ടു. തെലങ്കാനയിലെ മേഡക് ജില്ലയിലാണ് സംഭവം നടന്നത്.
പരാതി നല്‍കിയിട്ടും വൈദ്യുതി പ്രശ്‌നം പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് രണ്ട് ജീവനക്കാരെ തൂണില്‍ കെട്ടിയിടുകയായിരുന്നു. പൊലീസെത്തിയാണ് ഇവരെ മോചിപ്പിച്ചത്.