കേരളം ഭീകരവാദികളുടെ താവളമാകുന്നു: വിനയ് സഹസ്രബുദ്ധെ

New Update

publive-image

Advertisment

തിരുവനന്തപുരം: കേരളം ഭീകരവാദികളുടെ താവളമാവുകയാണെന്ന് ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ വിനയ് സഹസ്രബുദ്ധെ. ബിജെപി സംസ്ഥാന സമിതി ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വർഗീയത, ക്രിമിനലിസം,അഴിമതി എന്നിവ കേരളത്തിൽ കൊടികുത്തിവാഴുകയാണ്. രാമനാട്ടുകര സ്വർണ്ണക്കടത്ത് തെളിയിക്കുന്നത് സിപിഎം- എസ്ഡിപിഐ- മുസ്ലിംലീഗ് ബന്ധത്തെയാണ്.

സർക്കാർ അഴിമതിയിൽ മുങ്ങിക്കുളിച്ച് നിൽക്കുകയാണ്. മരം മുറിയിൽ എത്തി നിൽക്കുകയാണ് പിണറായി സർക്കാരിൻ്റെ അഴിമതികളെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കോർഗ്രൂപ്പ് അംഗങ്ങളും സംസ്ഥാന പ്രഭാരി സിപി രാധാകൃഷ്ണനും തിരുവനന്തപുരത്ത് സംസ്ഥാന സമിതിയിൽ പങ്കാളികളായി. കേന്ദ്രമന്ത്രി വി.മുരളീധരൻ ചെന്നൈയിൽ ഓൺലൈൻ വഴി യോഗത്തിൽ പങ്കെടുത്തു. തിരുവനന്തപുരം ജില്ലയിലെ സംസ്ഥാന സമിതി അംഗങ്ങളും യോഗത്തിൽ സംബന്ധിച്ചു. മറ്റ് ജില്ലകളിലെ സംസ്ഥാന സമിതി അംഗങ്ങൾ അതത് ജില്ലാകേന്ദ്രങ്ങളിൽ യോഗത്തിൽ പങ്കെടുത്തു.

Advertisment