Advertisment

'പിള്ളേച്ചാ ശവത്തില്‍ കുത്തരുത്'; മീശമാധവിലെ സൂപ്പര്‍ഹിറ്റ് ഡയലോഗ് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത് ഒറ്റ രാത്രികൊണ്ട് ടിക് ടോക്കില്‍ വൈറലായി; ഭാഷയോടുള്ള അനിഷ്ടം മറന്ന് ഇംഗ്ലീഷ് ഭാഷയെ കൈപ്പിടിയിലൊതുക്കി, 'മംഗ്ലീഷ് വേള്‍ഡ് ഓണ്‍ലൈന്‍ അക്കാദമി'യുടെ വിജയഗാഥ വെളിപ്പെടുത്തി അമരക്കാരന്‍ വിനീത് ടി കുറുപ്പ്‌

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

2002ഇലെ ബ്ലോക്കബ്സ്റ്റർ ചിത്രം ആയ ' മീശ മാധവൻ ' എന്ന ചിത്രത്തിലെ ' പിള്ളേച്ചാ ശവത്തിൽ കുത്തരുത് ' എന്ന ക്ലാസ്സിക് ഡയലോഗ് ആർകും മറക്കാൻ കഴിയുകയില്ല. എന്നാൽ നമ്മളിൽ എത്രപേർക്ക് അതിന്റെ ഇംഗ്ലീഷ് വിവർത്തനം അറിയാം?

ഇരുപത്തിയൊൻപതുകാരനായ വിനീത് 2019 ൽ ആദ്യ ടിക്കറ്റോക് വീഡിയോയിലൂടെ പ്രശസ്തനായി 'Don’t add insult to injury' എന്ന വിവർത്തനത്തിലൂടെ. അവിടെനിന്നും തുടങ്ങിയ യാത്ര ഇന്ന് സ്പോകെൻ ഇംഗ്ലീഷ് , ഐ ൽ ടി സ് ക്ലാസ്സുകൾക്ക് മറ്റാരും സ്വീകരിക്കാതിരുന്ന ലൈവ് ഇന്ററാക്ടിവ് ക്ലാസുകൾ എന്ന പാത സ്വീകരിച്ചു സ്വന്തം സ്ഥാപനം ആയ മംഗ്ലീഷ് വേൾഡ് ഓൺലൈൻ അക്കാഡമിയിൽ എത്തി നില്കുന്നു.

യൂട്യൂബിൽ 1.93 ലക്ഷം സബ്സ്ക്രൈബേർസ് ആണ് ഇദ്ദേഹത്തിന് ഉള്ളത്. ലോക്കഡൗണിനു മുന്നേ തന്നെ ഇൻസ്റാഗ്രാമിലേക്ക് മാറാൻ സാധിച്ചതുകൊണ്ടുതന്നെ അപ്രതീക്ഷിതമായി വന്ന ടിക്കറ്റോക് നിരോധനം അദ്ദേഹത്തിന്റെ വളർച്ചയെ ബാധിച്ചില്ല. നിലവിൽ 2.8ലക്ഷം ഫോള്ളോവെർസ് ഇൻസ്റ്റാഗ്രാമിൽ മാത്രം പിള്ളേച്ചൻ എന്ന് സ്നേഹത്തോടെ ഫോള്ളോവെർസ് വിളിക്കുന്ന വിനീതിന് ഉണ്ട്.

മുന്നോട്ടുള്ള വളർച്ചക്കായി ഇംഗ്ലീഷ് പ്രതിജ്ഞാനം പ്രധാനം ആണ് എന്ന് തിരിച്ചറിഞ്ഞതും പഠിക്കാൻ തീരുമാനിച്ചതും മെക്കാനിക്കൽ എഞ്ചിനീയറിംഗ് പഠിച്ചിറങ്ങിയതിനു ശേഷം ആണ്. ഐ ഇ എൽ ടി പരീക്ഷയിൽ മികച്ച സ്കോർ ലഭിച്ച വിനീത് തന്റെ സ്വന്തം ഓൺലൈൻ അക്കാദമി തുടങ്ങുന്നതിനു മുന്നേ നാലരവർഷത്തോളം ട്രൈനെർ ആയി ജോലി ചെയ്തു.

ആദ്യം വൈറൽ ആയ ടിക്കറ്റോക് വിഡിയോയെകുറച്ചു അദ്ദേഹം ഓർത്തെടുക്കുന്നത് ഇങ്ങനെ ആണ്. "തമാശക്കായി ഒരു വീഡിയോ അപ്‌ലോഡ് ചെയ്തു ടിക്കറ്റോക്കിൽ, പക്ഷെ അടുത്ത ദിവസം രാവിലെ നോക്കിയപ്പോൾ ആ വീഡിയോ വൈറൽ. ശരിക്കും എന്ത് ചെയ്യണം എന്താണ് നടക്കുന്നത് എന്ന് അറിയാതൊരാവസ്ഥ" പിന്നീട് കൂടുതൽ കൂടുതൽ വീഡിയോസ് അപ്‌ലോഡ് ചെയ്തു ആളുകൾക്കിടയിൽ കൂടുതൽ സ്വീകാര്യത കിട്ടി.

ഒരിക്കൽ പേരുകേട്ട ഷെഫ് ആയ റാവിസ് ഗ്രൂപ്പിന്റെ കൾനെറി ഡിറക്ടർ സുരേഷ് പിള്ളയോട് സംസാരിക്കുകയും അദ്ദേഹത്തിന്റെ വാക്കുകൾ ആണ് ഇൻസ്റ്റാഗ്രാമിൽ സാധ്യതകളെക്കുറിച്ചും മനസിലാക്കികൊടുത്ത് എന്നും വിനീത് പറയുന്നു. അന്ന് ആവാക്കുകൾ കേട്ട് ഇൻസ്റാഗ്രാമിലേക് കുടിയേറിയതുകൊണ്ടാണ് ശരിക്കും ഒരു നല്ല ഓൺലൈൻ അക്കാദമി സ്ഥാപിക്കാൻ സാധിച്ചത് എന്നും അദ്ദേഹം നിസംശയം പറയുന്ന കാര്യം ആണ് .

സ്വന്തമായി ഒരിക്കലും സ്ഥാപനം തുടങ്ങണം എന്ന് ആഗ്രഹം ഇല്ലാതിരുന്ന വിനീത് കോവിഡ് വ്യാപനത്തെ തുടർന്ന് സ്ഥാപനങ്ങൾ അടച്ച സാഹചര്യത്തിൽ ആണ് സ്വന്തമായി ഒരു ഓൺലൈൻ അക്കാദമി എന്ന ആശയത്തിലേക് എത്തിച്ചേർന്നത്.

വിനീതിന്റെ സോഷ്യൽ മീഡിയയിലെ സാന്നിധ്യം തന്റെ സ്ഥാപനത്തെ കുറിച്ച് കൂടുതൽ ആളുകളിലേക് എത്തിക്കാനും സാധിച്ചു. ഇന്ത്യയിൽ ഐ ൽ ടി സ് പരീക്ഷകൾ നടത്തുന്ന 'ഐ ഡി പി ' യുടെ ഒഫീഷ്യൽ രെജിസ്ട്രേഷൻ പാർട്ണർ ആകുന്ന ആദ്യത്തെ ഇന്ത്യയിലെ തന്നെ ഓൺലൈൻ അക്കാദമി ആയി മംഗ്ലീഷ് വേൾഡിനെ വളർത്തിയെടുക്കാൻ അദ്ദേഹത്തിന് സാധിച്ചു.

വിനീത് എന്തുകൊണ്ട് വാട്ട്സെപ്പ് ക്ലാസുകൾ കൊടുക്കിന്നില്ല എന്ന ചോദ്യത്തിന് പറയുന്ന മറുപടി ' ഇംഗ്ലീഷ് മെസ്സേജ് അയച്ചു പേടിക്കേണ്ട ഭാഷയല്ല മറിച് സംസാരിച്ചുതന്നെ പഠിക്കേണ്ടതാണ് എന്നാണ്. അതുകൊണ്ടാണ് ഓൺലൈൻ ആയി നാല് പേർ അടങ്ങുന്ന ബാച്ചുകൾ തിരിച്ചു ലൈവ് ക്ലാസ്സുകൾ നൽകുന്നത്'.

മംഗ്ലീഷ് വേൾഡിനു ഐഇഎൽടി/ ഓഇറ്റി ഒക്കെ പഠിക്കാനായി എന്തിനു ജോയിൻ ചെയ്യണം എന്ന് ചോദിക്കുമ്പോൾ അദ്ദേഹം പറയുന്നത് സ്ഥാപനത്തിന്റെ ഒഫീഷ്യൽ ഇൻസ്റ്റഗ്രാം പേജ് ആയ "മംഗ്ലീഷ് വേൾഡ്'ൽ കയറിനോക്കിയാൽ കാണാം ഞങ്ങൾ പഠിപ്പിച്ചു പാസ്സാക്കിയെടുത്തവരുടെ സ്കോർസിന്റെ ഒരു നീണ്ട നിരതന്നെ എന്നും ആണ് .

Advertisment