സോഷ്യല്‍ മീഡിയ ഇപ്പോള്‍ ഐശ്വര്യാ റായിയുടെ കാര്‍ബണ്‍ കോപ്പിക്കു പിന്നാലെ!

New Update

സിനിമാ താരങ്ങളുമായി രൂപ സാദൃശ്യമുള്ളവർ ടിക്ടോക്കിൽ നിരന്തരം വിഡിയോകളുമായി എത്താറുണ്ട്. അക്കൂട്ടത്തിൽ ഒരു പെൺകുട്ടിയുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. ചുരുക്കി പറഞ്ഞാൽ ഈ ഐശ്വര്യ റായിക്കു പിന്നാലെയാണ് ഇപ്പോൾ സോഷ്യൽ മീഡിയ. അമൃത അമ്മു എന്ന അക്കൗണ്ടിൽ നിന്നുള്ള വിഡിയോയാണ് ഇപ്പോൾ തരംഗമാകുന്നത്.

Advertisment

publive-image

രാജീവ് മേനോന്റെ സംവിധാനത്തിൽ 2000ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രം കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേനിലെ ഐശ്വര്യ റായുടെ ഡയലോഗാണ് ടിക്ടോക്കിൽ പുനരാവിഷ്കരിച്ചത്. ഈ ടിക് ടോക് താരത്തെ കണ്ടാൽ ഒറ്റനോട്ടത്തിൽ രൂപത്തിലും ഭാവത്തിലും ഐശ്വര്യ റായ് തന്നെയാണെന്നാണ് ആരാധകരുടെ കമന്റ്. മെയ്4ന് ചിത്രം ഇറങ്ങി 20 വർഷം തികഞ്ഞിരുന്നു. തുടർന്ന് ഐശ്വര്യയുടെ ഡയലോഗിന്റെ ടിക്ടോക് വേർഷൻ അമൃത പങ്കുവച്ചത് വൈറലാകുകയും ചെയ്തു. നിരവധി പേരാണ് വിഡിയോ കാണുകയും പങ്കുവയ്ക്കുകയും ചെയ്തത്.

https://www.instagram.com/ammuzz_amrutha/?utm_source=ig_embed

ഐശ്വര്യയുമായി നല്ല സാമ്യമുണ്ടെന്നാണ് പലരുടെയും പ്രതികരണം. ഐശ്വര്യയുടെ കാർബൺ കോപ്പി, സിറോക്സ് എന്നെല്ലാമാണ് ആരാധകർ ഈ ടിക്ടോക്ക് താരത്തെ വിശേഷിപ്പിക്കുന്നത്. നേരത്തെ മറാത്തി താരം മാനസി നായിക്കും, ഇറാനിയൻ മോഡലായ മഹ്ലഗ ജാബരിയും ഐശ്വര്യയോട് സാമ്യമുള്ള വിഡിയോകൾ പങ്കുവച്ചിരുന്നു.

tiktok video aiswarya rai
Advertisment