ഓർക്കാപ്പുറത്ത് കടലിന്റെ തണുത്ത കാറ്റേറ്റ പ്പോഴും അവൻ ഒന്നുടെ ചുരുണ്ടുകൂടിയത് അമ്മയുടെ മാറിലേക്കാവണം…അവസാനത്തെ അവന്റെ നിലവിളിയിൽ ആർത്തലച്ച കടൽത്തിരപോലും ആർദ്രമായി നിശ്ചലമായിട്ടുണ്ടാവാം…ആദരാജ്ഞലികൾ മോനെ … കാമദാഹമുള്ള ലോകമാണിത് …കുറിപ്പ് വായിക്കാം

Wednesday, February 19, 2020

കണ്ണൂരില്‍ സ്വന്തം കുഞ്ഞിനെ അമ്മ കൊലപ്പെടുത്തിയെന്ന വാര്‍ത്ത പുറത്തുവന്നിട്ട് അധികം ദിവസം ആയിട്ടില്ല. അമ്മമാര്‍ കൂട്ടുനിന്നതോ പങ്കാളികള്‍ ആയതോ ആയ ശിശുക്കളുടെ മരണങ്ങളില്‍ ഒടുവിലത്തേത് ആണ് ഏതാനും ദിവസം മുന്‍പ് കണ്ണൂരിലെ തയ്യില്‍ കടപ്പുറത്ത് ഉണ്ടായ പ്രണവ്, ശരണ്യ ദമ്ബതികളുടെ മകനായ വിയാന്റെ കൊലപാതകം. കാമുകനോടൊപ്പം ജീവിക്കുന്നതിന് വേണ്ടിയായിരുന്നു ശരണ്യ സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്താന്‍ തയാറായതെന്ന് പൊലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഈ സന്ദർഭത്തിൽ വിയാന് വേണ്ടി കുറിച്ച കുറിപ്പ് ഫേസ്ബുക്കിൽ വൈറലാവുകയാണ്.

ഈ വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട്
ഓർക്കാപ്പുറത്ത് കടലിന്റെ തണുത്ത കാറ്റേറ്റ
പ്പോഴും അവൻ ഒന്നുടെ ചുരുണ്ടുകൂടിയത്
അമ്മയുടെ മാറിലേക്കാവണം..പാവം..അവന
റിയുനില്ലല്ലോ മാറിലെ ചൂടിൽനിന്ന് തണുത്ത
പ്പാറയിലേക്ക് വലിച്ചെറിയാൻ വെമ്പിനിൽക്കുന്ന
പറയേക്കാൾ കട്ടിയുള്ള അമ്മയുടെ കരളുറപ്പിനെ…

ശക്തിയിൽ പാറയിൽ തല ഇടിച്ച് വേദനിച്ഛ് രക്തമൊലിച്ചുകൊണ്ട് നിലവിളച്ചപ്പോഴും.
രക്ഷക്കായി അവന്റെ കൈകൾ നീണ്ടതും അവന്റെ അമ്മയുടെ നേരെയാവാം..

വാരിക്കോരി എടുക്കുമ്പോഴും വേദനയിലും
അമ്മയെനോക്കി ഒന്ന് ചിരിച്ചിട്ടുണ്ടാവാം അവൻ..
ഇരുട്ടിലും തിളങ്ങിയ അമ്മയുടെ കണ്ണിലെ
ക്രൗര്യമായ തിളക്കം കണ്ടവൻ അവസാനമായി പകച്ചുപോയിട്ടുണ്ടാവാം….

അവസാനത്തെ അവന്റെ നിലവിളിയിൽ
ആർത്തലച്ച കടൽത്തിരപോലും ആർദ്രമായി നിശ്ചലമായിട്ടുണ്ടാവാം..

എങ്ങിനെ കഴിയുന്നു ഒരമ്മക്ക് ജന്മം നൽകിയ കുഞ്ഞിനെ അതും ഇത്രയും പൈശാചികമായി കൊലപ്പെടുത്താൻ..!!! എങ്ങിനെ സാധിക്കുന്നു ..
താരാട്ടുപാടിയ കൈകൾകൊണ്ട് കരിങ്കൽ
പാറയിലേക്ക് വലിച്ചെറിയാൻ മാത്രം ആ മനസ് എങ്ങിനെ ഇത്രമാത്രം മനുഷ്യത്തം മരവിച്ച ഒന്നായിമാറുന്നു ..!! ഇതിനെല്ലാം ഒരു ഉത്തരമേ
ഉളൂ ..മയക്കുമരുന്നിനേക്കാൾ മാരകമായ
മനസിന്റെ തീവ്രവികാരം കാമം ..അതിനു
മുന്നിൽ അമ്മിഞ്ഞ നൽകിയ കുഞ്ഞോ മകനോ മകളോ അച്ഛനോ അമ്മയോ ഒന്നും പെണ്ണിന് ഒരു തടസ്സമല്ല …

നമ്മുക്ക് അരുമല്ലായിരിക്കും എങ്കിലും
ഇതുപോലുള്ള കേൾക്കുമ്പോൾ കൂട
പിറപ്പെന്നപോലെ ഉള്ളു പിടയും കരളു നീറും..
ഓരോ സംഭവവും നടക്കുമ്പോൾ അത് അവസാനത്തേത് ആയിരിക്കണമേയെന്ന് നമ്മൾ മനസുകൊണ്ട് പ്രാർത്ഥിക്കും..പത്രത്തിലൂടെ
യുടെയും ദൃശ്യമാധ്യമങ്ങളിലൂടെയും സ്ത്രീകളും
ഇതൊക്കെ കാണുന്നുണ്ടല്ലോ അറിയുന്നുണ്ടല്ലോ എന്നുകരുതി ഏറെ വേദനയോടെയാണെങ്കിലും നമ്മൾ സമാധാനിച്ചിരിക്കും ..പക്ഷെ നമ്മൾ എല്ലാം കഴിഞ്ഞെന്ന് അവസാനിക്കുന്നിടത്ത് എല്ലാത്തി
നെയും തട്ടിയെറിഞ്ഞുകൊണ്ട് കാമത്തിന്റെ ഭീകര
രൂപം പൂണ്ട് അവർ പിന്നെയും വരും..നിലക്കാത്ത പിഞ്ചു കുഞ്ഞുങ്ങളുടെ കരച്ചിൽ പതിയെ ആർത്തലച്ചുവരുന്ന കടൽ തിരമാലയോടൊപ്പം ഇല്ലാതാവും …

ആദരാജ്ഞലികൾ മോനെ …
കാമദാഹമുള്ള ലോകമാണിത്
മാപ്പ്‌ ….മാപ്പ് …

 

×