സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചിരിക്കെ കൊവിഡ് ബാധ രൂക്ഷമായി വെന്റിലേറ്ററില്‍ കിടക്കേണ്ട രോഗികളുടെ എണ്ണവും കൂടി വരികയാണ്. ഈ സാഹചര്യത്തില്‍ കൊവിഡ് വ്യാപനത്തിന്റെ അപകടാവസ്ഥ മനസ്സിലാക്കുന്ന കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ഡോക്ടര്‍ രാജേഷ് കുമാര്‍. ശരീരത്തില്‍ വെന്റിലേറ്റര്‍ ഘടിപ്പിക്കുന്നത് അത്ര ലഘുവായി കാണേണ്ട കാര്യമല്ലെന്നും ഇതിനാല്‍ കൊവിഡ് പിടിപിടാതെ സ്വയം സംരക്ഷിക്കണമെന്നും ഡോക്ടര്‍ പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം,
വെന്റിലേറ്ററില്‍ കിടക്കുന്നത് സുഖമുള്ള ഏര്‍പ്പാടാണോ..?
എന്താണു വെന്റിലേറ്റര്‍ ?
വെന്റിലേറ്റര്‍ എന്നാല്‍ നിങ്ങളുടെ മൂക്കിലോ, വായിലോ ഓക്‌സിജന്‍ തരുവാന്‍ ഘടിപ്പിക്കുന്ന ഒരു കുഴല്‍ അല്ല. നിങ്ങള്‍ക്ക് അതും ഘടിപ്പിച്ചു പത്രമോ മാസികയോ വായിച്ചു കൊണ്ടു സുഖമായി കിടക്കുവാന്‍ കഴിയും എന്നു കരുതരുത്. Covid-19 നു ഘടിപ്പിക്കുന്ന വെന്റിലേറ്റര്‍ നിങ്ങളുടെ തൊണ്ടയിലൂടെ ശ്വാസകോശത്തിന്റെ അതിരുവരെ എത്തുന്ന, വേദനയും അസ്വസ്ഥതയും ഉണ്ടാക്കുന്ന ഒരു കുഴലാണ്. അനസ്‌തേഷ്യാ കൊടുത്താണ് ഇതു ഘടിപ്പിക്കുന്നത്. നിങ്ങള്‍ ആരോഗ്യത്തിലേക്കു തിരികെ എത്തും വരെയോ മരിക്കുന്നതു വരെയോ ഈ കുഴല്‍ സംവിധാനം മാറ്റുകയില്ല. രണ്ടു മൂന്നാഴ്ചകളോളം ഒരു ചലനവുമില്ലാതെ ശ്വസന യന്ത്രത്തിന്റെ താളത്തിനൊത്ത് മാത്രം ചലിക്കുന്ന ഒരു ശ്വാസകോശവുമായി കിടക്കണം
*അഥവാ നിങ്ങളുടെ ശ്വാസകോശമാണ് വെന്റിലേറ്റര്‍ മെഷീന്‍..നിങ്ങള്‍ക്ക് സംസാരിക്കാന്‍ കഴിയില്ല. ഭക്ഷണം കഴിക്കാനോ വെള്ളമിറക്കാനോ കഴിയില്ല. സ്വഭാവികമായ ഒരു ചലനവുമില്ലാതെ കിടക്കണം. യന്ത്രം ചലിക്കുന്നതു കൊണ്ടു മാത്രം ജീവന്‍ നിലനില്ക്കുന്നു അങ്ങിനെ മനസ്സിലാക്കിയാല്‍ മതി……
വേദനസംഹാരികളും മരവിപ്പുണ്ടാക്കുന്ന മരുന്നുകളും ഇടക്കിടെ തരും. വേദനയും അസ്വസ്ഥതയും കുറക്കാന്‍ അത്രയേ ഡോക്ടര്‍ക്കും നഴ്‌സിനും കഴിയൂ.
20 ദിവസം ഈ ചികിത്സയില്‍ കഴിയുന്ന ഒരാള്‍ക്ക് തന്റെ പേശികളുടെ ബലം നാല്‍പതു ശതമാനം ക്ഷയിക്കും. വായ് തൊണ്ട, ശബ്ദം ഇവയ്ക്ക് മാന്ദ്യവും മരവിപ്പും ഉണ്ടാകും. അതോടൊപ്പം ഹൃദയത്തിനും ശ്വസന നാളങ്ങള്‍ക്കും ഒക്കെ മാന്ദ്യം ഉണ്ടാകും. ഇതു കാരണമാണ് കോവിഡ് 19 ബാധിച്ചവരില്‍, വൃദ്ധരായവര്‍ ഈ ചികിത്സ താങ്ങാനാവാതെ മരിക്കുന്നത്.
ഈ അവസ്ഥയിലേക്ക് എത്തിപ്പെടാതെ ശരീരം കാത്തു കൊള്ളുക പരമാവധി സൂക്ഷിക്കുക. അത്യാവശ്യം ഉണ്ടെങ്കില്‍ മാത്രം സമൂഹത്തിലേക്ക് ഇറങ്ങുക. കോവിഡ് എന്നാല്‍ സാധാരണ വൈറല്‍ പനിയല്ല. എന്നും മനസ്സിലാക്കുക..
*ദ്രാവകരൂപത്തിലുള്ള ഭക്ഷണം നല്‍കാന്‍ മൂക്കിലൂടെയോ മറ്റോ ഘടിപ്പിക്കുന്ന ഒരു കുഴല്‍, വയറില്‍ നിന്നും പോകുന്നത് ഒപ്പിയെടുക്കാന്‍ അരയ്ക്കു ഒരു ബാഗ്, മൂത്രം വീഴാന്‍ ഘടിപ്പിച്ച ബാഗ്, മരുന്നും ഗ്ലൂക്കോസും നല്‍കുവാനുള്ള കുഴലുകള്‍ ഞരമ്പില്‍, സദാ നിങ്ങളുടെ രക്തസമ്മര്‍ദ്ദവും മറ്റും നോക്കിക്കൊണ്ടിരിക്കുന്ന അ line മാപിനികള്‍.. .കൈകാലുകളുടെയും മറ്റും ചലനം സാധാരണ നിലയില്‍ നിലനിര്‍ത്തുവാനും മറ്റും ഇടക്കിടെ ശരീരത്തിന്റെ 104 ഡിഗ്രി പനി കുറക്കുവാന്‍ നിങ്ങള്‍ കിടക്കുന്ന കിടക്കയുടെ അറകളിലേക്കു ഐസ് വെള്ളം പമ്പു ചെയ്യല്‍ ഇങ്ങനെ എണ്ണമറ്റ ബദ്ധപ്പാടുകള്‍…. ഇതൊക്കെ വേണോ? പത്തു പ്രാവശ്യം സ്വയം ചോദിക്കൂ…..
കോവിഡ് ഏതായാലും കുറെ കാലം ഭൂമിയില്‍ ഉണ്ടാവും.. അതിനാല്‍ കോവിഡ് നമ്മുടെ ജീവിതത്തിന് അനുസരിച്ചു മാറില്ല.. നാം കോവിഡിന്റെ ഗതിക്ക് അനുസരിച്ച് ജീവിതത്തില്‍, ചുറ്റുപാടില്‍, സാഹചര്യത്തില്‍ ജീവിത ശൈലി മാറ്റുക. ഇനി ചിന്തിക്കൂ…വെന്റിലേറ്ററില്‍ ഒരു മിനിറ്റ് കിടക്കുന്ന ജീവിതം ആസ്വാദ്യകരമാണോ അല്ലയോ എന്ന്…..