വാഹനങ്ങള്‍ നിറഞ്ഞോടിയ ഹൈവെയില്‍ പറന്നിറങ്ങി വിമാനം; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്‌

New Update

മിന്നസോട്ട: വാഹനങ്ങള്‍ നിറഞ്ഞോടിയ ഹൈവെയില്‍ പറന്നിറങ്ങി വിമാനം. വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. ഞെട്ടിക്കുന്ന വീഡിയോ പുറത്ത്‌. അമേരിക്കയിലെ മിന്നസോട്ടയിലെ തിരക്കേറിയ 35 ഡബ്ല്യു ഫ്രീവേയിലാണ്‌ ബുധനാഴ്‌ച്ച രാത്രി 9.30ഓടെ വിമാനം ലാന്‍ഡ്‌ ചെയ്‌തത്‌.

Advertisment

publive-image

എഞ്ചിന്‍ തകരാണ്‌ കാരണമെന്നാണ്‌ പ്രാഥമിക വിലയിരുത്തല്‍. വിമാനം പറത്തുന്നതിലുള്ള ക്രൈഗിന്റെ കഴിവാണ്‌ വന്‍ദുരന്തം ഒഴിവാക്കിയത്‌. റോഡില്‍ തെന്നിമാറിയ വിമാനത്തില്‍ നിന്ന്‌ തൊട്ടടുത്തുണ്ടായിരുന്ന കാറുകള്‍ അത്ഭുകരമായാണ്‌ രക്ഷപ്പെട്ടത്‌.

എമര്‍ജന്‍സി ലാന്‍ഡിങ്ങിന്റെ കാരണം കണ്ടെത്താന്‍ അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണിപ്പോള്‍. പരിചയ സമ്പന്നനായ പൈലറ്റായ ക്രൈഗ്‌ അന്താരാഷ്ട്ര മല്‍സരങ്ങളില്‍ സമ്മാനം നേടിയ വ്യക്തി കൂടിയാണ്‌.

all video news viral video
Advertisment