New Update
കൊയിലാണ്ടി :നിയമസഭയിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട 140 എം.എൽ.എ.മാരുടെയും അവരുടെ മണ്ഡലങ്ങളുടെയും പേരുകൾ പറഞ്ഞ് വൈറലായി ഈ കൊച്ചു മിടുക്കികൾ.
Advertisment
മഞ്ചേശ്വരംമുതൽ കോവളംവരെയുള്ള എല്ലാ എം.എൽ.എ.മാരെയും ഇരുവരും ക്രമംതെറ്റാതെ പറയും. ഇതിനിടയിൽ പുനലൂരിലോ, ചാത്തന്നൂരോ, കയ്പമംഗലത്തോ, കോഴിക്കോട് സൗത്തിലോ ആരാണ് ജയിച്ചതെന്ന് ചോദിച്ചാലും ഉത്തരം ഞൊടിയിടയിൽ ലഭിക്കും.
ആയിഷ റിസയും, ആമിന ഐറിനുമാണ് ഈ കൊച്ചു താരങ്ങൾ. പ്രമുഖ കരിയർ ഗൈഡൻസ് പരിശീലകൻ ബെക്കർ കൊയിലാണ്ടിയുടെയും സാബിറയുടെയും മക്കളാണ് ഇരുവരും.മെമ്മറി ടെക്നിക് മെത്തേഡിലൂടെയാണ് മക്കൾക്ക് പൊതു വിജ്ഞാനം പകർന്ന് നൽകുന്നതെന്ന് ബെക്കർ പറഞ്ഞു.
കൊയിലാണ്ടി കോതമംഗലം ജി.എൽ.പി. സ്കൂളിൽ മൂന്നാംക്ലാസ് വിദ്യാഥിയാണ് എട്ടുവയസ്സുളള ആയിഷ റിസ. ആറുവയസ്സുള്ള അനുജത്തി ആമിന ഐറിനും ഇതേ സ്കൂളിൽ യു.കെ.ജി. വിദ്യാർഥിയാണ്.