Advertisment

2020 നവംബറില്‍ കൊല്ലപ്പെട്ടെന്ന് കരുതുന്ന അല്‍ ഖ്വയ്ദ തലവന്‍ അയ്മാന്‍ അല്‍ സവാഹിരിയുടെ പുതിയ വീഡിയോ 9/11 ആക്രമണത്തിന്റെ 20ാം വാര്‍ഷികത്തില്‍ പുറത്തുവിട്ടു; സവാഹിരി ജീവിച്ചിരിക്കുന്നുവെന്ന് അഭ്യൂഹം

New Update

ഡല്‍ഹി: 9/11 ആക്രമണത്തിന്റെ 20ാം വാര്‍ഷികത്തില്‍ 2020 നവംബറില്‍ കൊല്ലപ്പെട്ടെന്ന് കരുതുന്ന അല്‍ ഖ്വയ്ദ തലവന്‍ അയ്മാന്‍ അല്‍ സവാഹിരിയുടെ പുതിയ വീഡിയോ പുറത്തുവിട്ടു. സമീപകാലത്ത് നടന്ന സംഭവങ്ങള്‍ സവാഹിരി വീഡിയോയില്‍ സംസാരിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Advertisment

publive-image

ഒരു മണിക്കൂര്‍ നീളുന്ന വീഡിയോ ടെലഗ്രാം ചാനലിലൂടെയാണ് പുറത്തുവിട്ടത്. ഒസാമ ബിന്‍ ലാദന് ശേഷം അല്‍ ഖ്വയ്ദയുടെ ചുമതലയുണ്ടെന്ന് കരുതപ്പെടുന്ന നേതാവാണ് സവാഹിരി.

ഭീകര സംഘടനകളുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്ന യുഎസ് ഇന്റലിജന്റ്‌സ് ഗ്രൂപ്പായ സൈറ്റ് ആണ് സവാഹിരിയുടെ വീഡിയോ പുറത്തുവിട്ടത്.

റഷ്യന്‍ സൈനിക താവളത്തിലെ റെയ്ഡ് സംബന്ധിച്ച് സവാഹിരി പരാമര്‍ശിച്ചെങ്കിലും അഫ്ഗാന്‍, താലിബാന്‍ എന്നിവയെക്കുറിച്ച് സംസാരിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2020 നവംബറിലെ സൈനിക നടപടിയില്‍ സവാഹിരി കൊല്ലപ്പെട്ടെന്നായിരുന്നു അവകാശവാദം.

viral news
Advertisment