New Update
വീടിന്റെ പടിക്കെട്ടിന് അരികിലൂടെ ഇഴഞ്ഞുപോയ പാമ്പിൽ നിന്ന് അത്ഭുതകരമായി രക്ഷപെട്ട കുട്ടിയുടെ വിഡിയോ വൈറലാകുകയാണ്. അമ്മയും കുട്ടിയും വീടിന് പുറത്തേക്ക് ഇറങ്ങുമ്പോഴാണ് അപ്രതീക്ഷിത സംഭവങ്ങളുണ്ടാകുന്നത്. കൂറ്റൻ മൂർഖനിൽ നിന്നാണ് കുട്ടി അഭുതകരമായി രക്ഷപെടുന്നത്.
വീടിന് പുറത്തേക്ക് ഇറങ്ങുന്നതിനിടെ കുട്ടി പാമ്പിന് തൊട്ടരികിലൂടെ നടക്കുന്നു. പാമ്പിനെ കണ്ടതും അവൻ തിരികെ അമ്മയ്ക്ക് അരികിലേക്ക് ഓടാൻ ശ്രമിക്കുന്നതും കാണാം.
ഈ സമയം പാമ്പ് പത്തിവിടർത്തി ആക്രമിക്കാൻ ഒരുങ്ങുന്നു. എന്നാൽ അമ്മ അവസരോചിതമായി കുട്ടിയെ രക്ഷിക്കുന്നു. വിഡിയോ ഇതിനോടകം നിരവധി പേരാണ് കണ്ടത്.