ആഹാരം പോലും കഴിക്കാന്‍ സാധിക്കാത്ത അവസ്ഥ! സൈബീരിയയില്‍ വായുവില്‍ ഉറഞ്ഞു നില്‍കുന്ന മുട്ടയും ന്യൂഡില്‍സും ! വൈറല്‍ ചിത്രം പുറത്ത്‌

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Wednesday, December 30, 2020

സൈബീരിയ: തണുപ്പ് കാലത്ത് ഭക്ഷണം തന്നെ തണുത്ത് ഉറഞ്ഞാല്‍ എന്താകും അവസ്ഥ. ഇപ്പോഴിതാ ട്വിറ്ററില്‍ വൈറലായി മാറിയിരിക്കുകയാണ് സൈബീരിയയില്‍ വായുവില്‍ ഉറഞ്ഞു നില്‍കുന്ന മുട്ടയും ന്യൂഡില്‍സും.

മൈനസ് 46 ഡിഗ്രി സെല്‍ഷ്യസ് ആണ് അവിടെ അനുഭവപ്പെടുന്നത്. മരവിക്കുന്ന തണുപ്പില്‍ ആഹാരം പോലും കഴിക്കാന്‍ സാധിക്കാത്ത അവസ്ഥ എന്നാണ് ചിത്രം പങ്കുവച്ചുകൊണ്ട് യുവാവ് പറഞ്ഞിരിക്കുന്നത്.

ചിത്രം സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം തന്നെ വൈറലായി മാറിയതോടെ നിരവധി ആളുകളാണ് കമന്റുമായി രംഗത്ത് എത്തിയിരിക്കുന്നത്. അത്ഭുതമെന്നാണ് പലരും പറയുന്നത്. എന്താണ് ഇതിന് പിന്നിലുള്ള കാരണമെന്നും പലരും ചോദിക്കുന്നുണ്ട്.

ഇന്ത്യയിലാണ് ചിത്രം കൂടുതലും വൈറലായത്. എന്തുകൊണ്ടാണ് ഇത്തരത്തില്‍ പ്രിഭാസം സംഭവിച്ചതെന്ന് ചോദ്യവുമായി ആളുകള്‍ രംഗത്ത് എത്തുന്നത്. എന്നാല്‍ അതേ സമയം ഇതിന് മുന്‍പും ഒരുപാട് രാജ്യങ്ങളില്‍ നിന്നും ഇത്തരത്തില്‍ മൈനസ് ഡിഗ്രി സെല്‍ഷ്യസില്‍ തണുത്ത് ഉറഞ്ഞ് ഇരിക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

×