ആദ്യം തയ്യാറാക്കിയ ടോസ്റ്റിന് മുകളില്‍ കാലുകള്‍ വച്ചു, പിന്നെ നക്കിയും തുപ്പിയും പാക്കിംഗ്! ഇതാ ഒരു 'ടോസ്റ്റ് മേക്കിംഗ്' അപാരത! വീഡിയോ വൈറല്‍

author-image
admin
New Update

publive-image

Advertisment

ടോസ്റ്റ് കഴിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ അപൂര്‍വമാണ്. വീടുകള്‍, ഓഫീസുകള്‍ തുടങ്ങിയവിടങ്ങളിലെല്ലാം ടോസ്റ്റ് ഒരു പ്രധാനപ്പെട്ട പലഹാരമായി മാറിക്കഴിഞ്ഞു. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്ന വീഡിയോ കണ്ടാല്‍, ടോസ്റ്റ് പ്രേമികള്‍ ഇത് കഴിക്കുന്ന കാര്യം രണ്ടാമതൊന്ന് ചിന്തിക്കേണ്ടിവരും.

ഒരു ടോസ്റ്റ് നിര്‍മ്മാണ കേന്ദ്രത്തില്‍ സംഭവിച്ച കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. തയ്യാറാക്കി വച്ചിരിക്കുന്ന ടോസ്റ്റിന് മുകളില്‍ ഒരു തൊഴിലാളി കാലുകള്‍ വയ്ക്കുന്നതാണ് ദൃശ്യത്തിന്റെ തുടക്കത്തിലുള്ളത്.

പായ്ക്ക് ചെയ്യുന്ന ദൃശ്യങ്ങളാണ് അതിലും ഞെട്ടിക്കുന്നത്. തുപ്പിയും നക്കിയുമാണ് ഇയാള്‍ ടോസ്റ്റ് പാക്കറ്റിലേക്ക് മാറ്റുന്നത്. 'വെറുപ്പിക്കുന്ന' ഈ വീഡിയോ നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.ഇയാളെ അറസ്റ്റു ചെയ്യണമെന്നാണ് ചിലരുടെ പ്രതികരണം. ഇന്ന് മുതല്‍ ടോസ്റ്റ് കഴിക്കുന്നത് നിര്‍ത്തിയെന്ന് മറ്റു ചിലര്‍ പറയുന്നു. എന്തായാലും, ദൃശ്യം ഇതിനോടകം വൈറലായി. എന്നാല്‍ ഇത് എവിടെ സംഭവിച്ചതാണെന്ന് വ്യക്തമല്ല.

Advertisment