വിദേശ മദ്യവുമായി പോയ ട്രക്ക് മറിഞ്ഞു, കയ്യില്‍ കിട്ടിയ മദ്യക്കുപ്പികളും നെഞ്ചത്ത് അടുക്കിപ്പിടിച്ച് നാട്ടുകാര്‍ ഓടി; വീഡിയോ

New Update

കവാര്‍ദ: വിദേശമദ്യവുമായി പോയ ട്രക്ക് മറിഞ്ഞതോടെ, കയ്യില്‍ കിട്ടിയ മദ്യക്കുപ്പികളുമായി നാട്ടുകാര്‍ ഓടി. ഛത്തീസ് ഗഡിലെ കവാര്‍ദയിലാണ് സംഭവം.

Advertisment

20 ലക്ഷം രൂപയോളം വിലമതിക്കുന്ന 200 കാര്‍ട്ടന്‍ മദ്യവുമായി പോയ ട്രക്കാണ് അപകടത്തില്‍പ്പെട്ടത്. ട്രക്ക് മറിഞ്ഞത് അറിഞ്ഞയുടന്‍ ഓടിക്കൂടിയ നാട്ടുകാര്‍ മദ്യക്കുപ്പികള്‍ കൈപ്പിടിയിലാക്കാനാണ് ശ്രമിച്ചത്.

publive-image

മദ്യക്കുപ്പികളും നെഞ്ചത്ത് അടുക്കിപ്പിടിച്ച് ആളുകള്‍ ഓടിപ്പോകുന്നത് വീഡിയോയില്‍ ദൃശ്യമാണ്. ഇതിനിടെ കുപ്പികളുമായി കടന്നുകളയാന്‍ ശ്രമിക്കുന്ന ഒരാളെ പൊലീസുകാരന്‍ ലാത്തി കൊണ്ട് അടിച്ച് കുപ്പി തിരികെ എടുക്കുന്നതും കാണാം. ഇയാള്‍ക്ക് ഒരു കുപ്പി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

truck accident viral video
Advertisment